NEWS
നവോദയ സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചനിലയിൽ
10/07/2025 07:43 AM IST
nila

ആലപ്പുഴയിൽ നവോദയ സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നിത്തല നവോദയ സ്കൂളിലാണ് സംഭവം. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ് മരിച്ച നേഹ.
ഇന്നു പുലർച്ചെ നാല് മണിയോടെയാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മാന്നാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











