07:13pm 11 November 2026
NEWS
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
26/06/2026  05:36 PM IST
nila
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കോഴിക്കോട്: മാവൂർ റോഡ് അരയിടത്തുപാലത്തിന് മുകളിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവമ്പാടി സ്വദേശി അഹമ്മദ് അൽ സാബിത്ത് (20) ആണ് മരിച്ചത്.

സുഹൃത്ത് റബീലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാബിത്തിന്റെ വാഹനം എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന സാബിത്ത് അരയിടത്തുപാലത്തിൽ നിന്ന് താഴേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ സാബിത്തിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലാക്കി ചികിത്സ നൽകിയെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിച്ചു.

അപകടത്തിൽ ബൈക്ക് ഓടിച്ച കൊണ്ടോട്ടി ഒഴവൂർ സ്വദേശി റബീൽ (20), മറ്റൊരു ബൈക്കിൽ സഞ്ചരിച്ച കരിപ്പൂർ ചുള്ളിയാംപുറം സ്വദേശി ജിതിൻ (24), കാർ ഓടിച്ച കോഴിക്കോട് കൊമ്മേരി ഇറത്തോട് പറമ്പിൽ കൈലാസം വീട്ടിൽ ജിനു (34) എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

കോഴിക്കോട് പാലാഴിയിലെ ഹിദായ ദർസിലെ വിദ്യാർഥിയായിരുന്നു അഹമ്മദ് അൽ സാബിത്ത്. അപകടത്തിന് പിന്നാലെ സാബിത്ത് പാലത്തിൽ നിന്ന് താഴേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img