01:46am 13 September 2026
NEWS
തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു
01/07/2025  10:24 AM IST
nila
തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷ് ആണ് മരിച്ചത്. ഇരുപതുകാരിയായ മഹിമ, കൈമനം വനിത പോളിടെക്‌നിക്കിലെ കൊമേഴ്ഷ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. യൂണിയൻ മാഗസിൻ എഡിറ്ററായിരുന്നു. 

വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം. വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിൻവാതിൽ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. 
 
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img