08:58am 19 April 2026
NEWS
പതിനാറുകാരിയുടെ മരണം ഗർഭം അലസിപ്പിക്കാൻ ഒറ്റമൂലി നൽകിയതിനെ തുടർന്നുള്ള അമിത രക്തസ്രാവത്തെ തുടർന്ന് ?
11/05/2025  09:39 AM IST
nila
പതിനാറുകാരിയുടെ മരണം ഗർഭം അലസിപ്പിക്കാൻ ഒറ്റമൂലി നൽകിയതിനെ തുടർന്നുള്ള അമിത രക്തസ്രാവത്തെ തുടർന്ന് ?

കാസർകോട് വെള്ളരിക്കുണ്ടിൽ അമിത രക്ത സ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ചു. ഇന്നലെ പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആരോ​ഗ്യനില ​ഗുരുതരമായതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുരകയായിരുന്നു. എന്നാൽ, ആരോ​ഗ്യസ്ഥിതി അതീവ​ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. 

പരപ്പ സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ആശുപത്രിയിൽനിന്നു തന്നെ പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമാക്കിയിരുന്നു. ഗർഭം അലസിപ്പിക്കാൻ കുട്ടിയ്ക്ക് ഒറ്റമൂലി നൽകിയിരുന്നെന്ന ആരോപണവും  ഉയരുന്നുണ്ട്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img