03:16am 21 October 2026
NEWS
കോഴിക്കോട്ട് സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രം പകർത്തി വിറ്റ വിദ്യാർത്ഥി അറസ്റ്റിൽ
20/02/2025  04:37 PM IST
nila
 കോഴിക്കോട്ട് സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രം പകർത്തി വിറ്റ വിദ്യാർത്ഥി അറസ്റ്റിൽ

സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങൾ പകർത്തി വിറ്റ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.  തിക്കോടി സ്വദേശി ആദിത്യദേവിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ ഇയാൾ അധ്യാപകരുടെയും സഹപാഠികളുടെയും ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിറ്റു എന്നാണ് പരാതി. 

ക്ലാസ് മുറികളിൽനിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങൾ ആദിത്യദേവ് രഹസ്യമായി പകർത്തിയത്. തുടർന്ന് ഈ ചിത്രങ്ങൾ ഇയാൾ ടെലഗ്രാമിലൂടെ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട വിദ്യാർത്ഥികൾ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് കോളേജ് മാനേജ്‌മെന്റ് കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും പരാതി നൽകി. പിന്നാലെ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു. വിദ്യാർത്ഥിയെ സ്ഥാപനത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img