11:06am 17 August 2026
NEWS
ഗാസ റോഡ്‌മാപ്പ് നിരസിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധം ശക്തം: ഖത്തർ ഉൾപ്പെടെ 8 അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ സംയുക്തമായി അപലപിച്ചു
17/08/2026  09:32 AM IST
nila
ഗാസ റോഡ്‌മാപ്പ് നിരസിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധം ശക്തം: ഖത്തർ ഉൾപ്പെടെ 8 അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ സംയുക്തമായി അപലപിച്ചു

ദോഹ: ഗാസയിലെ യുദ്ധംഅവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയും യു.എൻ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയവും മുൻനിർത്തിയുള്ള റോഡ്‌മാപ്പ് തള്ളിക്കളഞ്ഞ ഇസ്രായേൽ നിലപാടിനെ രൂക്ഷമായി അപലപിച്ച് ഖത്തർ ഉൾപ്പെടെ എട്ട് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ എതിർക്കുന്ന ഇസ്രായേലിന്റെ പരസ്യമായ നിലപാട് മേഖലയിലെ ശാശ്വത സമാധാന ശ്രമങ്ങളെ പാടെ തകർക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
​ഖത്തർ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കിയെ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്രായേലിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് നടത്തുന്ന തീവ്രശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന നിലപാടാണ് ഇസ്രായേലിന്റേത്. സമാധാന നീക്കങ്ങൾ തടസ്സപ്പെടുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേലിനായിരിക്കും.ഫലസ്തീൻ കക്ഷികൾ അംഗീകരിച്ച ഈ റോഡ്‌മാപ്പ് പ്രകാരം ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, ഗാസയുടെ ഭരണം 'നാഷണൽ കമ്മിറ്റി ഫോർ ഗാസ മാനേജ്‌മെന്റ്' കൈമാറൽ, അന്താരാഷ്ട്ര സേനയുടെ വിന്യാസം, പുനർനിർമ്മാണം എന്നിവയാണ് ലക്ഷ്യമിട്ടിരുന്നത്.റോഡ്‌മാപ്പ് വ്യവസ്ഥകൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കാൻ അമേരിക്കയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.1967-ലെ അതിർത്തികൾ അംഗീകരിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം സാധ്യമാകൂ എന്നും ഏകപക്ഷീയമായ നീക്കങ്ങൾ അംഗീകരിക്കില്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img