02:10pm 11 November 2026
NEWS
പണം വെളുപ്പിക്കലി നെതിരെശക്തമായനടപടികൾ: ഖത്തർ അറ്റോർണി ജനറൽ
10/10/2025  11:00 AM IST
nila
പണം വെളുപ്പിക്കലി നെതിരെശക്തമായനടപടികൾ: ഖത്തർ അറ്റോർണി ജനറൽ

ദോഹ/ജിദ്ദ: പണം വെളുപ്പിക്കൽ അഴിമതിക്കെതിരായ പോരാട്ടത്തിൽ ഖത്ത ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഖത്തർ അറ്റോർണി ജനറൽ ഡോ. ഈസ ബിൻ സാഅദ് അൽ ജഫാലി അൽ നുവൈമി പറഞ്ഞു.
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക റീജിയൻ ആസറ്റ് റിക്കവറി ഇന്റർ-ഏജൻസി നെറ്റ്‌വർക്ക് (MENA-ARIN) എന്ന സംഘടനയുടെ ആദ്യ പൊതുയോഗത്തിൽ ഖത്തർ പ്രതിനിധി സംഘത്തെ അദ്ദേഹം നയിച്ചു.
രണ്ട്ദിവസം നീണ്ടുനിൽക്കുന്ന  യോഗത്തിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, വിവര പങ്കിടൽ, അനധികൃതമായി സമ്പാദിച്ച ആസ്തികളുടെ കണ്ടെത്തൽ, മരവിപ്പിക്കൽ, പിടിച്ചെടുക്കൽ, വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ചയായി.


 “ഖത്തർ ധനശുദ്ധീകരണത്തെയും അഴിമതിയെയും ചെറുക്കാൻ കർശനമായ നിയമവ്യവസ്ഥകളും ശക്തമായ സ്ഥാപന ഘടനകളും രൂപപ്പെടുത്തി. അതോടൊപ്പം അന്തർദേശീയ സഹകരണവും സാങ്കേതിക വിദ്യകളുടെ പ്രയോജനവും വഴി ആസ്തി വീണ്ടെടുപ്പിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ ശ്രമിക്കുന്നതായിഅറ്റോർണി ജനറൽ പറഞ്ഞു,.
 MENA-ARIN നെറ്റ്‌വർക്കിന്റെ പ്രാധാന്യവും ഖത്തറിന്റെ പിന്തുണയും ഊന്നിപ്പറഞ്ഞു. “പ്രാദേശികതലത്തിൽ മാത്രമല്ല, ആഗോളതലത്തിലും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്ന പ്രായോഗിക സംവിധാനങ്ങൾ ആവശ്യമുണ്ട്,” — അൽ നുവൈമി വ്യക്തമാക്കി.
സമ്മേളനത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ നിയമ ഏകീകരണം, സ്ഥാപനങ്ങളുടെ ശേഷിവർധനം, കൂടാതെ അന്തർദേശീയ, പ്രാദേശിക സംഘടനകളുമായി സഹകരണം ശക്തിപ്പെടുത്തൽ എന്നീ വിഷയങ്ങൾക്കും പ്രാധാന്യം നൽകി. ആദ്യ വാർഷിക സമ്മേളനം MENA-ARIN നെറ്റ്‌വർക്കിന്റെ ഔദ്യോഗിക തുടക്കം ആയി മാറി. ഇതിലൂടെ ആസ്തി വീണ്ടെടുപ്പ് പ്രവർത്തനങ്ങളിൽ സുതാര്യതയും സഹകരണവും ഉറപ്പുവരുത്തി പ്രാദേശിക തലത്തിൽ നീതി ഉറപ്പാക്കാനാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img