NEWS
മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം
23/02/2026 06:26 AM IST
NILA

ക്വാലാലംപൂർ: മലേഷ്യൻ തീരത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. പ്രദേശിക സമയം ഉച്ചയ്ക്ക് 12.57ന് ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്തിന് സമീപമാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രതയാണ് സ്ഥിരീകരിച്ചതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യം 7.1 തീവ്രതയെന്ന് വന്ന റിപ്പോർട്ട് പിന്നീട് തിരുത്തി.
ഭൂതലത്തിൽ നിന്ന് 619.8 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് വിലയിരുത്തൽ. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും ഭീഷണി ഇല്ലെന്നും യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











