10:44am 29 October 2026
NEWS
ശക്തമായ ശീതക്കാറ്റ്; യുഎസിൽ 1,800-ലേറെ വിമാനങ്ങൾ റദ്ദാക്കി
27/12/2025  05:20 AM IST
nila
ശക്തമായ ശീതക്കാറ്റ്; യുഎസിൽ 1,800-ലേറെ വിമാനങ്ങൾ റദ്ദാക്കി

വാഷിങ്ടൺ: അമേരിക്കയിൽ ശക്തമായ ശീതക്കാറ്റ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി. ആയിരക്കണക്കിന് സർവീസുകൾ വൈകിയതോടെ അവധിക്കാല യാത്രകൾക്ക് വലിയ തടസ്സമാണ് നേരിടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിന്റെ കണക്കുകൾ പ്രകാരം 1,802 സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമേ 22,349 വിമാനങ്ങൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്.ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി, നെവാർക്ക് ലിബർട്ടി, ലാഗ്വാർഡിയ എന്നീ പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ചത്. 

അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേയ്സ് എന്നിവ യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു. ചില പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ വരെ റോഡ് ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശീതക്കാറ്റ് മുന്നറിയിപ്പ് തുടരുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img