05:59pm 07 November 2026
NEWS
ശക്തമായ ഉഭയകക്ഷി ബന്ധവും പ്രവാസി ക്ഷേമവും ലക്ഷ്യം: പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി
15/09/2026  11:06 AM IST
nila
ശക്തമായ ഉഭയകക്ഷി ബന്ധവും പ്രവാസി ക്ഷേമവും ലക്ഷ്യം: പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി

 

 

​ദോഹ: ഖത്തറുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനുമായിരിക്കും തന്റെ പ്രവർത്തനങ്ങളിൽ മുൻഗണന നൽകുകയെന്ന് പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി വ്യക്തമാക്കി. റീജിയണൽ പ്രവാസി സംഘടനകളുടെയും ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെയും (ഐ.സി.സി) നേതൃത്വത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
​ഖത്തറിലെ എട്ട് ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രധാന പാലമാണെന്ന് അംബാസഡർ വിശേഷിപ്പിച്ചു.ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് (Strategic Partnership) ഉയർന്ന സാഹചര്യത്തിലാണ് താൻ ചുമതലയേൽക്കുന്നത്. പരമ്പരാഗത മേഖലകൾക്ക് പുറമെ പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, എ.ഐ (Artificial Intelligence), ഫിൻടെക്, സ്പേസ് സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നുപറഞ്ഞ ഇന്ത്യൻ സ്ഥാനപതി പ്രവാസി മലയാളി സമൂഹത്തിന് നൽകുന്ന സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്ന്വ്യക്തപ്രവാസി മലയാളി സമൂഹത്തിന് നൽകുന്ന സേവനങ്ങൾ കൂടുതൽ എളുപ്പമാക്കും. ഇന്ത്യൻ കൾച്ചറൽ സെന്ററിലും (ICC) ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിലും (ICBF) ദിവസേനയുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ എണ്ണം ഇതിനോടകം വർദ്ധിപ്പിച്ചതായും വ്യക്തമാക്കി.സാധാരണക്കാരായ തൊഴിലാളികളുടെയും പ്രവാസികളുടെയും ക്ഷേമ ആവശ്യങ്ങൾ കാര്യക്ഷമമായി പരിഹരിക്കാൻ എംബസി മുന്നിലുണ്ടാകും.
​ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചകളിലെ തീരുമാനങ്ങൾ പ്രായോഗികതലത്തിൽ എത്തിക്കാൻ മുൻഗാമികൾ നിർമ്മിച്ച അടിത്തറയിൽ നിന്ന് തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഐ സി സി അശോകഹാളിൽ നടന്നസ്വീകരണ ചടങ്ങിൽ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ, ഐ ബി പി സി പ്രസിഡന്റ് താഹമുഹമ്മദ്‌, ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവർ സംസാരിച്ചു. അപെക്സ് ബോഡികളിൽ അഫിലിയേറ്റ് ചെയ്ത വിവിധ സംഘടന ഭാരവാഹികൾ പുതിയ ഇന്ത്യൻ അംബാസിഡർക്ക് ഉപഹാരങ്ങൾ കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img