02:05pm 04 November 2026
NEWS
കേരളത്തിൽ ഇന്ന് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു

22/01/2025  08:07 AM IST
nila
 കേരളത്തിൽ ഇന്ന് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു

തിരുവനന്തപുരം: ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും  പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയുമാണ് ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സമരത്തെ നേരിടാൻ സംസ്ഥാന സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടനകൾ. 

ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകൾക്ക് മുന്നിലും പണിമുടക്കുന്ന ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തും. 

സമരത്തെ നേരിടാൻ ഡയസ് നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകുന്ന ജീവനക്കാർക്കും ഓഫീസുകൾക്കും പൊലീസ് സംരക്ഷണം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img