02:59am 10 November 2026
NEWS
ഒഡീഷ വൈദീക പീഢനം കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ നടപടി സ്വീകരിക്കണം


02/06/2025  04:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഒഡീഷ വൈദീക പീഢനം കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ നടപടി സ്വീകരിക്കണം

കൊച്ചി. ഒഡീഷ വൈദീക പീഢനത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കടുത്ത ശിക്ഷ നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാ കണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.
രണ്ടു മലയാളി വൈദീകർ ഒഡീഷ സംസ്ഥാനത്ത് ക്രൂര മർദ്ധനങ്ങൾ ഏൽക്കേണ്ടി വന്നേ സംഭവം അങ്ങേയറ്റം വേദാനജനകവും, പ്രതിഷേധാർഹവും , അപലപനീയവുമാണ്. ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും എതിരെ അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കുറ്റവാളികൾക്കെതിരെ ഉണർന്ന് പ്രവർത്തിക്കുകയും  കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം.
രാജ്യത്ത് ക്രൈസ്തവ പീഡനങ്ങളും വർഗീയ അതിക്രമങ്ങളും അമർച്ച ചെയ്യാൻ സർക്കാരുകൾ കാര്യക്ഷമമായി പ്രവർത്തിക്കണം.
ഭയപ്പെടുത്തി മിഷണറിമാരെ ദൗത്യനിർവഹണത്തിൽ നിന്നു പിൻതിരിപ്പിക്കാനുള്ള ശ്രമമാണ് വർഗീയ വാദികൾ നടത്തുന്നത്. ഇത്തരം സംഭവങ്ങൾ മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണെന്ന് അൽമായ ശബ്ദം ഭാരവാഹികളായ കൺവീനർ ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. അക്രമികൾക്ക് മാതൃകപരമായ ശിക്ഷ നൽകുന്നതോടൊപ്പം ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഉണ്ടാകുകയാണ് വേണ്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img