NEWS
മരുന്ന് കണക്കുകളിൽ കർശന വ്യക്തത വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ
30/09/2026 12:05 PM IST
ചെറുകര സണ്ണിലൂക്കോസ്

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കണമെന്നും മരുന്ന് ക്ഷാമം സംബന്ധിച്ച വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, അടിയന്തരമായി മരുന്ന് എത്തിക്കാൻ കെ.എം.എസ്.സി.എൽ-ന് (KMSDL) നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്ന് സംഭരണശാലകൾ കാലിയാണെന്നും സ്റ്റോക്ക് എത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ഡിഎംഒമാർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ലോക്കൽ പർച്ചേസ് കൂട്ടാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. റീ-ടെൻഡർ അംഗീകരിക്കുന്ന നടപടികൾ വൈകുന്നതിൽ കെ.എം.എസ്.സി.എൽ-ന്റെ മെല്ലെപ്പോക്കിനെതിരെയും യോഗത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










