09:20am 12 November 2026
NEWS
ദേശീയ നിയമങ്ങൾ ശക്തിപ്പെടുത്തൽ ഖത്തറിന്റെ പ്രധാന ലക്ഷ്യം: മന്ത്രി അൽ മുഹന്നാദി
02/12/2025  09:37 PM IST
nila
ദേശീയ നിയമങ്ങൾ ശക്തിപ്പെടുത്തൽ ഖത്തറിന്റെ പ്രധാന ലക്ഷ്യം: മന്ത്രി അൽ മുഹന്നാദി

 


ദോഹ: ഖത്തർ നിയമത്തിന്റെ ആധിപത്യം ഉറപ്പാക്കാനും ദേശീയ നിയമനിർമ്മാണം ശക്തിപ്പെടുത്താനും വലിയ പ്രാധാന്യം നൽകുന്നുവെന്ന് നീതി വകുപ്പ് മന്ത്രിയും, മന്ത്രിസഭാ കാര്യങ്ങളുടെ മന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മുഹന്നാദി.
ജുവാൻ ബിൻ ജാസിം ഡിഫൻസ് സ്റ്റഡീസ് അക്കാദമിയിലേക്ക് നടത്തിയ സന്ദർശനത്തിനിടെ പ്രസംഗിക്കുകയായിരുന്നു മന്ത്രി.രാജ്യത്തിന്റെ നിയമ-നിയമനിർമാണ വികസനം, ദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നേരിട്ടുള്ള പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ നിയമപരമായ യാത്ര 1961-ലെ ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരണത്തോടെ ആരംഭിച്ചു.
തുടർന്ന് 1972-ലെ Provisional Basic Law വഴി ആധുനിക സംസ്ഥാന സ്ഥാപനങ്ങളുടെ ഘടന നിശ്ചയിച്ചു,
2004 ൽ ഭരണഘടന അംഗീകരിക്കപ്പെട്ടത്, ഖത്തറിന്റെ നിയമ-ഭരണകൂട സ്ഥാപനങ്ങൾക്ക് വലിയ നേട്ടമായി.ന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യം, അധികാര വേർതിരിവ്, കാര്യക്ഷമമായ നീതി നടപ്പാക്കൽ തുടങ്ങിയവക്കായി പെരുമാറിയ ചട്ടങ്ങളും ഉത്തരവുകളും ഖത്തർ ജി സി സി യിൽ മാതൃകയായതായി അദ്ദേഹം വ്യക്തമാക്കി.സാങ്കേതിക വികസനത്തിന്‍റെ നിയമപ്രതിസന്ധിയും അതിനെ നേരിടാനുള്ള ഖത്തറിന്റെ നടപടികൾയും അദ്ദേഹം പരാമർശിച്ചു.
വിവിധ മന്ത്രാലയങ്ങളിലെയും സുരക്ഷാ ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി സന്ദർശനത്തിൽ സംവാദം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img