10:08pm 03 August 2026
NEWS
തൊഴിൽ വിപണിയിലെ കരുത്ത്: ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് രണ്ടാം സ്ഥാനം; ഏഷ്യൻ ഭൂഖണ്ഡത്തിനും അറബ് ലോകത്തിനും അഭിമാന നേട്ടം
30/07/2026  05:27 PM IST
NILA
തൊഴിൽ വിപണിയിലെ കരുത്ത്: ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് രണ്ടാം സ്ഥാനം; ഏഷ്യൻ ഭൂഖണ്ഡത്തിനും അറബ് ലോകത്തിനും അഭിമാന നേട്ടം

 

​ദോഹ : ആഗോള തലത്തിൽ വീണ്ടും തിളങ്ങി ഖത്തർ. ഐ.എം.ഡി (IMD) വേൾഡ് കോംപറ്റിറ്റീവ്‌നെസ് യെയർബുക്ക് 2026 റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ തൊഴിൽ വിപണികളുടെ (Labour Market Index) പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
​രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത, നവീകരിച്ച തൊഴിൽ നിയമങ്ങൾ, ലോകോത്തര പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനുമുള്ള ശേഷി എന്നിവ മുൻനിർത്തിയാണ് ഈ വലിയ അംഗീകാരം. ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS3) എന്നിവ കൈവരിക്കുന്നതിൽ രാജ്യം കൈവരിച്ച പുരോഗതിയുടെ വ്യക്തമായ തെളിവാണ് ഈ നേട്ടമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.​തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ വൻകിട കമ്പനികളുടെയും വിദഗ്ദ്ധ തൊഴിലാളികളുടെയും പ്രഥമ പരിഗണനാ കേന്ദ്രമായി ഖത്തർ മാറിയിരിക്കുകയാണ്. സാമ്പത്തിക വിദഗ്ദ്ധൻ ഡോ. അബ്ദുള്ള അൽ ഖാതർ ഉൾപ്പെടെയുള്ള പ്രമുഖർ ഖത്തറിന്റെ ഈ ആഗോള നേട്ടത്തെ പ്രശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img