
ദോഹ : ആഗോള തലത്തിൽ വീണ്ടും തിളങ്ങി ഖത്തർ. ഐ.എം.ഡി (IMD) വേൾഡ് കോംപറ്റിറ്റീവ്‌നെസ് യെയർബുക്ക് 2026 റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ തൊഴിൽ വിപണികളുടെ (Labour Market Index) പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത, നവീകരിച്ച തൊഴിൽ നിയമങ്ങൾ, ലോകോത്തര പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനുമുള്ള ശേഷി എന്നിവ മുൻനിർത്തിയാണ് ഈ വലിയ അംഗീകാരം. ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS3) എന്നിവ കൈവരിക്കുന്നതിൽ രാജ്യം കൈവരിച്ച പുരോഗതിയുടെ വ്യക്തമായ തെളിവാണ് ഈ നേട്ടമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ വൻകിട കമ്പനികളുടെയും വിദഗ്ദ്ധ തൊഴിലാളികളുടെയും പ്രഥമ പരിഗണനാ കേന്ദ്രമായി ഖത്തർ മാറിയിരിക്കുകയാണ്. സാമ്പത്തിക വിദഗ്ദ്ധൻ ഡോ. അബ്ദുള്ള അൽ ഖാതർ ഉൾപ്പെടെയുള്ള പ്രമുഖർ ഖത്തറിന്റെ ഈ ആഗോള നേട്ടത്തെ പ്രശംസിച്ചു.











