07:56pm 08 September 2026
NEWS
കട ഒഴിപ്പിക്കൻ എത്തിയ നഗരസഭ അധികൃതരെ തടഞ്ഞ് തെരുവ് കച്ചവടക്കാർ
10/10/2025  08:45 PM IST
nila
  കട ഒഴിപ്പിക്കൻ എത്തിയ നഗരസഭ അധികൃതരെ തടഞ്ഞ് തെരുവ് കച്ചവടക്കാർ

 

ചെങ്ങന്നൂർ:  കട ഒഴിപ്പിക്കൻ എത്തിയ നഗരസഭ അധികൃതരെ തടഞ്ഞ് തെരുവ് കച്ചവടക്കാർ. കഴിഞ്ഞ 30 വർഷമായി ചെങ്ങന്നൂർ ടൗണിൽ റോഡരികിൽ പ്രവർത്തിക്കുന്ന വഴിയോര കച്ചവട സ്ഥാപനം ഒഴിപ്പിക്കാൻ എത്തിയതിനെതിരെയാണ് പ്രതിഷേധം നടന്നത്. 30 വർഷമായി ചെങ്ങന്നൂർ പിടി ഉഷ റോഡിൽ വ്യാപാരം നടത്തിവരുന്ന മോഹനൻ വീജി യുടെ കട ഒഴുപ്പിക്കാനാണ് നഗരസഭ അധികൃതർ എത്തിയത്.പുറമ്പോക്ക് ഭൂമി കൈയ്യറിയാണ് വ്യാപാരം നടന്നു എന്ന് ആരോപിച്ചാണ് ഒഴിപ്പിക്കൽ നടപടിയുമായി അധികൃതർ എത്തിയത്.

 എന്നാൽ ഈ വാദം ശരിയല്ലെന്നും തന്റെ ജീവിതമാർഗം ഇതാണെന്നും അത് തകർക്കാൻ സമീപവാസിയായ സ്ഥലം ഉടമയ്ക്ക് അധികൃതർ കൂട്ടുനിൽക്കുകയാണെന്നും മോഹനൻ പറഞ്ഞു. ഇതേ തുടർന്നാണ് വഴിയോര കച്ചവട യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയത്.
 എന്നാൽ വെണ്ടേഴ്സ് നിയമപ്രകാരം അല്ല നഗരസഭ പ്രവർത്തിക്കുന്ന ആരോപിചച്ച്‌   യൂണിയൻ ഭാരവാഹികൾ രംഗത്തെത്തുകയായിരുന്നു.
 നഗരസഭ മോഹനന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകിയിട്ടുണ്ട്.എന്നാൽ സമയം കഴിഞ്ഞിട്ടും സ്ഥലം വിട്ടു മാറാൻ മോഹനൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടിയുമായി നഗര സഭാഅധികൃതർ എത്തിയത്. ദീർഘ നേരം വാഗ്വാദം ഉണ്ടായി.
 
ഒഴിപ്പിക്കൽ നടപടി തടസ്സപ്പെട്ടതിനെ തുടർന്ന് യൂണിയൻ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം തീരുമാനം കൈക്കൊള്ളാമെന്ന് നഗരസഭ അറിയിച്ചു പിരിയുകയാണുണ്ടായത്. സ്ഥിതി നീയന്ത്രക്കാൻ പോലീസും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.