
ചെങ്ങന്നൂർ: വഴിയോര കച്ചവടക്കാർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ കാടത്ത നടപടി കൾ അവസാനിപ്പിക്കണമെന്ന്
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സി വി സാറാമ്മ സ്മാരക ഹാളിൽ (സി കെ ഉദയകുമാർ നഗർ ) നടന്ന സമ്മേളനം വി കെ ടി എഫ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി ഡി സുനീഷ് കുമാർ അധ്യക്ഷനായി.
സെക്രട്ടറി കെ വിനോദ് റിപ്പോൾ ട്ട് അവതരിപ്പിച്ചു. . സിഐടിയു ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ, സിഐടിയു ഏരിയ പ്രസിഡന്റ് വി കെ വാസുദേവൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സുജ സന്തോഷ് എന്നിവർ സംസാരിച്ചു.
പി ഡി സുനീഷ് കുമാർ (പ്രസിഡൻ്റ്), ജയപ്രകാശ് ,സബീർ,
എ ഷെരീഫ് , വി ആർ
സുജാത (വൈസ് പ്രസിഡൻ്റുമാർ), കെ വിനോദ് (സെക്രട്ടറി),
രതീഷ് കുമാർ,
കെ എസ് സന്തോഷ്,
അഖിൽ പ്രകാശ് (ജോയിൻ്റ് സെക്രട്ടറിമാർ), എം കെ അനീഷ് കുമാർ (ട്രഷറാർ ). എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു











