10:40pm 24 October 2026
NEWS
ജനാധിപത്യത്തിൻ്റെ കാവലിന് തെരുവോരത്ത് സർഗസമര സന്ധ്യ ഒരുക്കി പുരോഗമന കലാ സാഹിത്യ സംഘം
24/10/2026  08:16 PM IST
nila
ജനാധിപത്യത്തിൻ്റെ കാവലിന് തെരുവോരത്ത് സർഗസമര സന്ധ്യ ഒരുക്കി പുരോഗമന കലാ സാഹിത്യ സംഘം

ചെങ്ങന്നൂർ: ജനാധിപത്യത്തിൻ്റെ കാവലിന് തെരുവോരത്ത് സർഗസമര സന്ധ്യ ഒരുക്കി പുരോഗമന കലാ സാഹിത്യ സംഘം. ജന്തർ മന്ദറിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുരോഗമന കലാ സാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് എം സി റോഡിൽ മുണ്ടൻകാവ് ജങ്ഷനു സമീപം വൈകിട്ട് ആറു മുതൽ രാത്രി 11 വരെ അരങ്ങ് ഒരുങ്ങിയത്. പാതയോരത്തെ കലാമേളയിൽ
നാടൻപാട്ട്, ലൈവ്  ചിത്ര,കാർട്ടൂൺരചനകൾ, കവിത പാരായണം, ചെണ്ട, തപ്പ്,ഗഞ്ചിറ മേളം, സംഘ നൃത്തം, ഗാനമേള
ഫ്ലാഷ് മോബ് ഉൾപ്പെടെയുളഉ കലാരൂപങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾ  ഉൾപ്പെടെയുള്ളവർ
പങ്കെടുത്തു.
കവി മുരുകൻ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി അഡ്വ. ജെ അജയൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി വിശ്വൻ പടനിലം, സംസ്ഥാന കമ്മിറ്റിയംഗം പി രാജേഷ് ,കവി ഒ എസ് ഉണ്ണികൃഷ്ണൻ,
ചലച്ചിത്ര സംവിധായകൻ എൻ സുധീർ,
ഫോക് ലോർ കലാകാരന്മാരായസി ജെ കുട്ടപ്പൻ , അഡ്വ. സുരേഷ് സോമ, അഡ്വ. പ്രദീപ് പാണ്ടനാട്, വിനോദ് മുളമ്പുഴ, ശശി പന്തളം,കവി സി എസ് രാജേഷ്, ചുവർ ചിത്ര കലാകാരി ടി അനിത കുമാരി,
ശില്പിയും ചിത്രകാരനുമായ ജോൺസൺ കൊല്ലകടവ്, ഗായകരായ രാജേഷ് ഓതറേത്ത്, ബാബുക്കുട്ടി, രജിത രാജൻ, എഴുത്തുകാരായ സി എ കുഞ്ഞുമോൾ, ജയകുമാർ സുരേന്ദ്രൻ
എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ജന്തർ മന്ദർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച 
ഡിവൈഎഫ്ഐ ബ്ലോക്ക്  സെക്രട്ടറി എം സുമേഷിനെ യോഗത്തിൽ ആദരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img