04:50pm 09 November 2026
NEWS
സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം മാർപാപ്പാക്കും കാശ്മീരിൽ കൊല്ലപ്പെട്ടവർക്കും ആദരാജ്ഞലികൾ അർപ്പിച്ചു
26/04/2025  03:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം മാർപാപ്പാക്കും കാശ്മീരിൽ കൊല്ലപ്പെട്ടവർക്കും  ആദരാജ്ഞലികൾ അർപ്പിച്ചു
HIGHLIGHTS

ഫോട്ടോ : സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ പ്രവർത്തക സംഗമം തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള  ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി : ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിലും  കാശ്മീരിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിലും സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ പ്രവർത്തക സംഗമം ആദരാജ്ഞലികൾ അർപ്പിച്ചു. ചിറ്റേത്തുകര  എച്ച്എഫ് ഹാളിൽ നടന്ന സമ്മേളനം  തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള  ഉദ്‌ഘാടനം ചെയ്തു.  ജില്ലാ ചെയർമാൻ കെ എം കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ അസ്മ ഷെറീഫ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ്, കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി ജി രഞ്ജിത്ത് കുമാർ, സംസ്ഥാന ചെയർമാൻ ഷാജി ഇടപ്പള്ളി, ബിഎച്ച്ആർഎഫ്  ജില്ലാ ചെയർമാൻ ജി അനിൽകുമാർ , ജെൻസി അനിൽ,  സജിനി തമ്പി , ആനി വർഗീസ്, മിനി  എ ജെ എന്നിവർ പ്രസംഗിച്ചു . തുടർന്ന് നടന്ന കവിയരങ്ങ് കേരള സാഹിത്യവേദി പ്രസിഡന്റ് ജി കെ പിള്ള തെക്കേടത്ത് ഉദ്‌ഘാടനം ചെയ്തു. ഡോ  ഇമെൽഡ ജോസഫ്, ഡോ  പൂജ ബാലസുന്ദരം , ജയനാരായണൻ തൃക്കാക്കര , പ്രശാന്ത് വിസ്മയ, സൻഷ മിജു ,  എന്നിവർ കവിതകൾ അവതരിപ്പിച്ചു . സാഹിത്യകാരി   ഡോ  പി ശാലിനി അജിത്ത്, സൈക്കോളജിസ്റ്റ് വിനീത അനിൽകുമാർ എന്നിവർ  വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു .  

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img