09:33pm 22 September 2026
NEWS
നൂറോളം തെരുവ് നായ്ക്കളെ വിഷംകൊടുത്ത് കൊന്നു; ​ഗ്രാമപഞ്ചായത്തിനെതിരെ കേസ്
15/03/2026  11:49 AM IST
nila
നൂറോളം തെരുവ് നായ്ക്കളെ വിഷംകൊടുത്ത് കൊന്നു; ​ഗ്രാമപഞ്ചായത്തിനെതിരെ കേസ്

നൂറോളം തെരുവ് നായ്ക്കളെ വിഷംകൊടുത്ത് കൊന്ന സംഭവത്തിൽ ​ഗ്രാമപഞ്ചായത്തിനെതിരെ കേസ്. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമമുഖ്യനും കൂട്ടാളികളും ചേർന്നാണ് നൂറോളം തെരുവ് നായ്ക്കളെ വിഷംകൊടുത്ത് കൊന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിനെതിരെ മൃഗസ്നേഹിയായ ഗൗതം എന്നയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ​ഗൗതമിന്റെ പരാതിയിന്മേൽ ഗ്രാമത്തിലെ സർപഞ്ചിനും ഗ്രാമപഞ്ചായത്തിനുമെതിരെ പൊലീസ് കേസെടുത്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെയാണ് തെരുവുനായ്ക്കളെ കൊല്ലാൻ മുൻകൈ എടുത്തത് എന്നാണ് വിവരം. പുറത്തുനിന്ന് രണ്ടുപേരെ കൊണ്ടുവന്ന് നായ്ക്കളെ വിഷംകൊടുത്ത് കൊന്നുവെന്നും നദിക്കരയിൽ കുഴിച്ചുമൂടിയെന്നുമാണ് കണ്ടെത്തൽ. കഴിഞ്ഞ കുറച്ച് മാസങ്ങളായി തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലും വ്യാപകമായി തെരുവുനായ്ക്കളെ കൊല്ലുന്നതായി കാണപ്പെടുന്നുണ്ട്. നിരവധി ഗ്രാമപഞ്ചായത്ത് സർപഞ്ചുകൾക്കെതിരെയാണ് കേസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img