08:00pm 13 November 2025
NEWS
മലപ്പുറത്ത് വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു
22/10/2025  08:56 AM IST
nila
മലപ്പുറത്ത് വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു

മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. മലപ്പുറം കോട്ടക്കലിലാണ്  വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചത്. വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിനാണ് നായയുടെ കടിയേറ്റേത്. 

കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img