10:43am 13 November 2026
NEWS
ഹോർമുസ് കടലിടുക്ക്: ബഹുരാഷ്ട്ര സൈനിക യോഗത്തിൽ ഖത്തർ ഉപപ്രധാനമന്ത്രി പങ്കെടുത്തു
13/05/2026  01:18 PM IST
nila
ഹോർമുസ് കടലിടുക്ക്: ബഹുരാഷ്ട്ര സൈനിക യോഗത്തിൽ ഖത്തർ ഉപപ്രധാനമന്ത്രി പങ്കെടുത്തു

​ദോഹ :​ഹോർമുസ് കടലിടുക്കിലെ സുരക്ഷയും ചരക്ക് നീക്കവും ലക്ഷ്യമിട്ട് ചേർന്ന ബഹുരാഷ്ട്ര സൈനിക യോഗത്തിൽ ഖത്തർഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസ്സൻ അൽ താനി പങ്കെടുത്തു.
​ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി, ഫ്രഞ്ച് സായുധ സേന-വെറ്ററൻ അഫയേഴ്സ് മന്ത്രി കാതറിൻ വൗട്രിൻ എന്നിവരുടെ ക്ഷണപ്രകാരം വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്ദേഹം യോഗത്തിൽ സംബന്ധിച്ചത്.ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുക.സമുദ്ര വഴിയുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ തുടരാനുള്ള വഴികൾ ചർച്ച ചെയ്യുക.നിലവിലെ പ്രതിസന്ധികളിൽ കൈവരിച്ച ധാരണയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകതുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചു.
മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉന്നതതല യോഗം ചേർന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img