09:01pm 24 October 2026
NEWS
ശ്രീലക്ഷ്മിക്ക് പ്രസവവേദന ആരംഭിച്ചത് കോടതിയിലെത്തിയപ്പോൾ; തൊട്ടടുത്ത ആശുപത്രിയിൽ പ്രസവവും


22/07/2025  10:27 AM IST
nila
ശ്രീലക്ഷ്മിക്ക് പ്രസവവേദന ആരംഭിച്ചത് കോടതിയിലെത്തിയപ്പോൾ; തൊട്ടടുത്ത ആശുപത്രിയിൽ പ്രസവവും

കോടതി വളപ്പിലെത്തിയതോടെ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥക്ക് പ്രസവവേദന. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ യുവതിക്ക് സുഖപ്രസവവും. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മിക്കാണ് കോടതിയിൽ എത്തിയപ്പോൾ പ്രസവവേദന ആരംഭിച്ചത്. പൂർണ ​ഗർഭിണിയായ ശ്രീലക്ഷ്മി, സ്റ്റേഷനിൽ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ മൊഴി നൽകാനായിരുന്നു തൃശൂർ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. 

ഒല്ലൂർ സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ച കേസിലാണ് പൂർണ ഗർഭിണിയായ ശ്രീലക്ഷ്മി മൊഴിനൽകാൻ കോടതിയിലെത്തിയത്. പ്രസവഡേറ്റ് അടുത്തെങ്കിലും മൊഴി നൽകിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു ശ്രീലക്ഷ്മി. ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നൽകേണ്ട ദിവസമായ ഇന്നലെയും ഓട്ടോയിൽ നേരത്തെ സ്റ്റേഷനിലെത്തി. 

സഹപ്രവർത്തകരുമായി വാഹനത്തിൽ തൃശൂർ മജിസ്‌ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടൻ ബ്ളീഡിംഗ് തുടങ്ങുകയായിരുന്നു. ഇതോടെയാണ് സഹപ്രവർത്തകർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ശ്രീലക്ഷ്മിയുടെ ആദ്യപ്രസവമാണിത്. ഭർത്താവ് ആശ്വിൻ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിർവഹണത്തോടുള്ള ആത്മാർത്ഥതയെ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അഭിനന്ദിച്ചു.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img