03:59pm 12 November 2026
NEWS
കഥ, പരിസ്ഥിതി, പാചകം: 'Years of Culture' കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്തു
10/01/2026  10:06 AM IST
nila
കഥ, പരിസ്ഥിതി, പാചകം: Years of Culture കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്തു

 


ദോഹ: Years of Culture സംരംഭത്തിന്റെ ഭാഗമായി HBKU Press സഹകരണത്തിൽ തയ്യാറാക്കിയ പുതിയ കുട്ടികളുടെ പുസ്തകം ‘ദി മിസ്റ്റീരിയസ് ഡെസേർട്ട് ഡെലിക്കസി’ (The Mysterious Desert Delicacy) ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിൽ (QIFF) പ്രകാശനം ചെയ്തു. ജനുവരി 14 മുതൽ 24 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പുസ്തക പ്രകാശനം നടന്നത്.
ഖത്തർ–യുഎസ് 2021 Year of Culture സംരംഭത്തിന്റെ സൃഷ്ടിപരമായ പൈതൃക പദ്ധതിയായ ഈ പുസ്തകം, സാംസ്കാരിക കഥപറച്ചിലും പരിസ്ഥിതി പൈതൃകവും പാചകാന്വേഷണവും ഒരുമിപ്പിക്കുന്നതാണ്.
അമേരിക്കൻ എഴുത്തുകാരി അലിസൺ ടെയ്‌ലർ രചിക്കുകയും ഡെയ്മൺ ഗത്രി ചിത്രീകരിക്കുകയും ചെയ്ത ഈ പുസ്തകം, ഖത്തറിലെ അപൂർവവും സാംസ്കാരികമായി വിലമതിക്കുന്നതുമായ മരുഭൂമി ട്രഫിളായ ഫഗ്ഗയെ (Desert Truffle) കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. സാഹസവും സൗഹൃദവും കോർത്തിണക്കിയ കഥയിലൂടെയാണ് ഫഗ്ഗയുടെ ലോകം യുവ വായനക്കാർക്കായി തുറന്നുകാട്ടുന്നത്.
വിദ്യാഭ്യാസവും സാംസ്കാരിക അറിവ് പങ്കുവെയ്പ്പും ലക്ഷ്യമിട്ട് തയ്യാറാക്കിയ പുസ്തകത്തിൽ, പരിസ്ഥിതിശാസ്ത്രജ്ഞയായ സാറ അബ്ദുൽ മജീദ് നൽകുന്ന വന്യജീവി വിവരങ്ങളും, ദോഹയിലെ അലൻ ഡ്യൂകാസ് റെസ്റ്റോറന്റുകളുടെ മുൻ മേധാവിയായ ഷെഫ് ഡാമിയൻ ലെറൂ തയ്യാറാക്കിയ ട്രഫിള്‍ ആധാരമാക്കിയ ഒരു വിഭവവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖത്തർ–യുഎസ് 2021 Year of Culture സംരംഭത്തിന്റെ പൈതൃകമായി വികസിപ്പിച്ച ഈ പുസ്തകം, Years of Culture പരിപാടിയുടെ വളരുന്ന സാഹിത്യ സംഭാവനകളിലേക്കുള്ള ശ്രദ്ധേയമായ ഒരു ചേർക്കലാണെന്ന് സംഘാടകർ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളുമായി ദീർഘകാല സാംസ്കാരിക പങ്കാളിത്തങ്ങൾ വളർത്തുന്നതാണ് Years of Culture സംരംഭത്തിന്റെ മുഖ്യലക്ഷ്യം. പരസ്പര ബഹുമാനവും മനസ്സിലാക്കലും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, സംസ്കാരങ്ങൾ തമ്മിലുള്ള സംവാദവും ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിൽ ഈ സംരംഭം നിർണായക പങ്ക് വഹിക്കുന്നതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img