01:42am 12 November 2026
NEWS
വടകര ഭരണം മാറ്റാൻ "തൂഫാൻ" ഖത്തറിലും
29/11/2025  01:28 PM IST
nila
വടകര ഭരണം മാറ്റാൻ തൂഫാൻ ഖത്തറിലും

 

മാറണം വടകര 
മാറ്റണം ഈ ഭരണം 
എന്ന മുദ്രാവാക്യവുമായി ഖത്തർ വടകര യു ഡി ഏഫ്‌ കമ്മിറ്റി നടത്തിയ "തൂഫാൻ" എന്ന പരിപാടി‌ വടകര ഭരണ മാറ്റത്തിന്ന് കാഹളമൂതൂന്ന ജനകീയ കൊടുങ്കാറ്റായി മാറി.

വോട്ടു പാട്ടും, വോട്ട്‌ വിശേഷവും, വോട്ട്‌ ജാഥയുമായി നട്ടിലെ ഇലക്ഷൻ പ്രതീതി സൃഷ്ടിച്ച പരിപാടി, വടകരയിലെ 48 സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും, വടകരയിലെ സ്ഥാനാർത്ഥികളെ വിജയത്തിനു വേണ്ടിയുള്ള ഗാനം സിറാജ്‌ എം വി റിലീസ്‌ ചെയ്യുകയും ചെയ്തു, വെള്ളിയാഴ്ച വൈകീട്ട്‌ 7 മണിക്ക്‌ വക്രയിലെ റോയൽ ട്രീറ്റ്‌ റെസ്റ്റോറന്റിൽ വെച്ച്‌ നടന്ന "തൂഫാൻ" എന്ന പരിപാടി അഫസൽ വടകരയുടെ അദ്ധ്യക്ഷതയിൽ  കെ എം സി സി സംസ്ഥാന അഡ്വൈസറി ബോർഡ്‌ വൈസ്‌ ചെയർമ്മാൻ അബ്ദുൽ നാസർ നാച്ചി ഉൽഘാടനം ചെയ്തു.

വികസന മുരടിപ്പിന്റെ ആറു പതിറ്റാണ്ട്‌ എന്ന വിഷയത്തെ ആസ്പദമാക്കി "ഓർമ്മയിലെ വടകര അന്നും ഇന്നും"  എന്ന വിഷയത്തിൽ കെ എം സി സി വൈസ്‌ പ്രെസിഡന്റ്‌ എസ്‌ എ എം ബഷീർ സാഹിബ്‌, ഇൻകാസ്‌ നേതാവ്‌ അഷറഫ്‌ കെ, ആർ എം പി ഐ നേതാവ്‌ റിജു, വെൽഫേർ പാർട്ടി നേതാവ്‌ ഫിറോസ്‌ പുറത്തയിൽ എന്നിവർ സംസാരിച്ചു. 

ഇസ്മു സി ടി കെയുടെയും, അൽതാഫ്‌ വള്ളിക്കാടിന്റെയും  നേതൃത്വത്തിൽ
ന്യൂ വോയ്സ്‌ ദോഹ ടീം അവതരിപിച്ച യു ഡി എഫ്‌ ഗാനമേളയും, അൻസാർ പുനത്തിലിന്റെ നേതൃത്വത്തിൽ നടന്ന വോട്ട്‌ ജാഥയും ശ്രദ്ധേയമായി.

നാട്ടിലെ വോട്ട്‌ വിശേഷങ്ങൾ പങ്കുവെച്ച്‌ കൊണ്ട്‌ ആഷിക്ക് കെ പി‌, ഷാനിദ്‌ എം, ഹമ്രാസ്‌ കെ ടി എന്നിവരുടെ നേത്രതത്തിൽ ഹൈന നൗഷാദ്‌ നിയന്ത്രിച്ച വോട്ട്‌ വിശേഷം പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

നബീൽ എം പി സ്വാഗതവും ഹലീം വി നന്ദിയും പറഞ്ഞ പരിപാടി, തയ്യിബ്‌ എം വി, അസീസ്‌ എം സി, യാസീൻ എം, മുസമ്മിൽ എം വി, റഫീക്ക്‌ കെ എം, റിയാസ്‌ വി പി, റിയാസ്‌ കെ, നയീം എം സി, കബീർ കെ. വി എന്നിവർ നേത്രത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img