01:45pm 12 November 2026
NEWS
സ്ത്രീകൾക്കെതിരെയുള്ള സൈബർ കടന്നാക്രമണം അവസാനിപ്പിക്കുക: ജനാധിപത്യ മഹിളാ അസോസിയേഷൻ
04/10/2025  12:05 PM IST
nila
സ്ത്രീകൾക്കെതിരെയുള്ള സൈബർ കടന്നാക്രമണം അവസാനിപ്പിക്കുക: ജനാധിപത്യ മഹിളാ അസോസിയേഷൻ

 


ചെങ്ങന്നൂർ: സ്ത്രീകൾക്കെതിരെയുള്ള സൈബർ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
എം സി ജോസഫൈൻ നഗറിൽ (ചെങ്ങന്നൂർ മാരുതി ഓഡിറ്റോറിയം) നടന്ന സമ്മേളനം അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ. പ്രഭ മധു ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് ടി അനിത കുമാരി അധ്യക്ഷനായി. ഗിരിജ വിജയകുമാർ. കെ എം ശ്രീദേവി, മുംതാസ് സലാം എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

ഏരിയ സെക്രട്ടറി ഹേമലത മോഹൻ റിപ്പോർട്ടും , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പുഷ്പലത മധു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു, അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സന്ധ്യ രമേശ്, ജില്ല വൈസ് പ്രസിഡൻ്റുമാരായ ജി രാജമ്മ, ടി സുകുമാരി, ജില്ല കമ്മിറ്റിയംഗം  മഞ്ജു പ്രസന്നൻ , സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റിയംഗങ്ങളായ എം എച്ച് റഷീദ്, ജെയിംസ് ശമുവേൽ
എന്നിവർ സംസാരിച്ചു
 സ്വാഗത സംഘം ചെയർമാൻ എം കെ മനോജ് സ്വാഗതവും , സെക്രട്ടറി അഡ്വ. ദിവ്യ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ടി അനിത കുമാരി (പ്രസിഡൻ്റ്), പി സി അജിത, ഗിരിജ വിജയകുമാർ, എം എസ് ശ്രീലത, മുംതാസ് സലാം.
ഹേമലത മോഹൻ (സെക്രട്ടറി), ടി അനു, നസീറ ബഷീർ, വി എസ് സവിത, ലേഖ രാജൻ, സിമി മനോജ് .
കെ എം ശ്രീദേവി (ട്രഷറാർ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.