11:54pm 12 November 2026
NEWS
മുഖ്യമന്ത്രിയെ കല്ലെറിയുന്നത് കാഫലമുള്ള മാവായതിനാൽ -പ്രൊഫ.കെ വി തോമസ്
24/03/2026  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുഖ്യമന്ത്രിയെ കല്ലെറിയുന്നത് കാഫലമുള്ള മാവായതിനാൽ -പ്രൊഫ.കെ വി തോമസ്

കൊച്ചി: കാഫലമുള്ള മാവിന് കല്ലേറ് കിട്ടുന്നത്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെയുള്ള ആക്രമണമെന്ന് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ്.പിണറായി വിജയൻ മൂടുപടമില്ലാത്ത പച്ചയായ മനുഷ്യനാണ്. ഉള്ളിൽ ഒന്ന് വെച്ച് കൊണ്ട് പുറമെ മറ്റൊന്ന് കാണിക്കുന്ന പ്രകൃതം അദ്ദേഹത്തിനറിയില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതികരണവും സാധാരണക്കാരന്റെ ഭാഷയിലാവുന്നത് സ്വാഭാവികമാണ്.എല്ലാ ചോദ്യങ്ങളോടും. ഡിപ്ലോമാറ്റിക്കായി പ്രതികരിക്കാൻ സാധാരണക്കാർക്കിടയിൽ ജീവിച്ചു വളർന്ന ഒരു നേതാവിനും കഴിയണമെന്നില്ല.ഇങ്ങനെയുള്ള ഒരു നേതാവിനെ ചില മാധ്യമങ്ങൾ വളഞ്ഞിട്ടാക്രമിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം'എന്ന പഴമൊഴി ഇവിടെ പ്രസക്തമാണ് 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img