
ദോഹ: ഖത്തർ ടൂറിസത്തിന്റെ അനുബന്ധസ്ഥാപനമായ വിസിറ്റ് ഖത്തർ, വിനോദലോകത്തിന്റെ പ്രമുഖനായ സ്റ്റീവ് ഹാർവി ചെയർമാനായ മെൽറ്റ് ലൈവ് (MELT Live) ഗ്ലോബൽ ഇവന്റ് കമ്പനിക്കൊപ്പം ദീർഘകാല വിനോദ പങ്കാളിത്ത കരാർ ഒപ്പുവെച്ചു. ഖത്തറിനെ ആഗോള സാംസ്കാരിക-ലൈഫ്സ്റ്റൈൽ ഇവന്റുകളുടെ കേന്ദ്രമായി ഉയർത്തുന്നതാണ് കരാർ ലക്ഷ്യമിടുന്നത്.
ദോഹയിൽ നടന്ന ഒപ്പിടൽ ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ബോർഡ് ചെയർമാനുമായ സാദ് ബിൻ അലി അൽ ഖർജി, സ്റ്റീവ് ഹാർവി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
2026-ൽ ഖത്തറിൽ രണ്ട് പ്രമുഖ അന്താരാഷ്ട്ര ഇവന്റുകൾ അരങ്ങേറും – കാർ കല്ചറും ലൈവ് സംഗീതവും ഒരുമിപ്പിക്കുന്ന ഫ്യൂൽഫെസ്റ്റ് ഖത്തർ, ലോകപ്രശസ്ത വ്യക്തിത്വങ്ങളും കായികതാരങ്ങളും പങ്കെടുക്കുന്ന സ്റ്റീവ് ഹാർവിയുടെ ഗോൾഫ് ക്ലാസിക് എന്നിവയാണ് അരങ്ങേറുക.മെൽറ്റ് ലൈവുമായുള്ള
സഹകരണം ഖത്തറിനെ ആഗോള സാംസ്കാരിക-ലൈഫ്സ്റ്റൈൽ ഇവന്റുകളുടെ ലക്ഷ്യസ്ഥാനമാക്കാനുള്ള ഞങ്ങളുടെ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകൾ ഖത്തറിന്റെ ഇവന്റ് കലണ്ടർ വൈവിധ്യമാക്കുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന്അൽ ഖർജി പറഞ്ഞു മെൽറ്റ് എന്നത് ‘Merging cultures and ideas, Enlightenment, Learning, Trade & Technology’ എന്നതിന്റെ ചുരുക്കപ്പേരാണ്. ഗൾഫ് മേഖലയിലേക്ക് മെൽറ്റ് ലൈവിനെ കൊണ്ടുവരാനുള്ള ലക്ഷ്യം സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുകയും മിഡിൽ ഈസ്റ്റിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുകയും ചെയ്യാനാണെന്ന്സ്റ്റീവ് ഹാർവി പറഞ്ഞു.
ഫ്യൂൽഫെസ്റ്റ്, ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് സിനിമാ ഫ്രാഞ്ചൈസിന്റെ വിപുലീകരണമാണ്. ഖത്തറിന്റെ തുറന്ന മനസ്സും സാംസ്കാരിക ബഹുമാനവും ഞങ്ങൾക്ക് വലിയ പ്രചോദനമാണ്. ഈ പങ്കാളിത്തം വിനോദത്തിനപ്പുറം ബന്ധങ്ങൾ സൃഷ്ടിക്കുകയും സംസ്കാരങ്ങളെ ആഘോഷിക്കുകയും ചെയ്യുകയെന്ന്ഹാർവി കൂട്ടി ചേർത്തു.
ഈ കരാർ രാജ്യത്തിന്റെ വിനോദ-സാംസ്കാരിക രംഗംവികസിപ്പിക്കുന്നതിനുള്ള ദീർഘകാല സഹകരണത്തിന്റെ തുടക്കമാകുമെന്നും ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര ഇവന്റുകൾ പ്രഖ്യാപിക്കുമെന്നുംവിസിറ്റ് ഖത്തർ അറിയിച്ചു.











