01:07pm 20 October 2026
NEWS
കലൂരിൽ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
06/02/2025  05:42 PM IST
nila
കലൂരിൽ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

കൊച്ചി: കലൂരിൽ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. കലൂർ സ്റ്റേഡിയത്തിന് സമീപം ഐഡെലി കഫേയിലാണ് അപകടമുണ്ടായത്. അന്യസംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. ബംഗാൾ സ്വദേശിയാണ് മരിച്ച സുമിത്. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. 

 വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്. ബംഗാൾ സ്വദേശി നീരജ് അടക്കം നാലുപേർക്കാണ് ഗുരുതരമായ പരുക്കേറ്റത്. പരുക്കേറ്റവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img