
ഗ്വായ്ബ: ബ്രസീലിലെ ഗ്വായ്ബ നഗരത്തിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി മാതൃക ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് തകർന്നുവീണു. ഹവൻ റീട്ടെയിൽ മെഗാസ്റ്റോറിന്റെ കാർ പാർക്കിൽ ഉണ്ടായിരുന്ന 40 മീറ്റർ ഉയരമുള്ള പ്രതിമയാണ് മറിഞ്ഞുവീണത്. ഉച്ചയ്ക്ക് ശേഷം ആഞ്ഞടിച്ച കൊടുങ്കാറ്റിലാണ് പ്രതിമ മറിഞ്ഞുവീണത്. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിന് സമീപം സ്ഥാപിച്ചിരുന്ന പ്രതിമ ശക്തമായ കാറ്റിൽ ഒരു വശത്തേക്ക് ചരിഞ്ഞ ശേഷം തകർന്നുവീണു. വീഴ്ചയിൽ പ്രതിമയുടെ മുകൾ ഭാഗം പൂർണമായും തകരുകയും തല ഭാഗം ചിന്നിച്ചിതറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.
മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റാണ് പ്രദേശത്ത് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻകരുതലായി പ്രദേശം അടച്ചുപൂട്ടിയതായും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചതായും കമ്പനി അധികൃതർ പറഞ്ഞു.
Video footage shows a forty-meter-tall replica of the Statue of Liberty, located across from a McDonald's within the parking lot of a Havan in the Brazilian city of Guaíba, one of several dozen replicas of the statue located throughout the country, collapsing during a wind and… pic.twitter.com/kUid9lwA3b
— OSINTdefender (@sentdefender) December 15, 2025











