NEWS
'സംബന്ധം ഉണ്ടാക്കി' എന്ന മൊഴി: പോക്സോ കേസിൽ സുപ്രീം കോടതി ഇടപെടുന്നു
29/07/2025 10:03 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: 14 വയസ്സുകാരിയുടെ "സംബന്ധം ഉണ്ടാക്കി" എന്ന മൊഴി ലൈംഗിക ബന്ധത്തെ അർത്ഥമാക്കുന്നില്ലെന്ന് വിലയിരുത്തി പോക്സോ കേസിൽ പ്രതിയെ വെറുതെവിട്ട ദില്ലി ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി പരിശോധിക്കും. ഇത് പോക്സോ നിയമത്തിന്റെ ലക്ഷ്യങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമായേക്കാവുന്ന ഒരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ജസ്റ്റിസ് ദിപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മസീഹുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലൈയൻസ്' എന്ന എൻജിഒ സമർപ്പിച്ച ഹർജിയിൽ, 22 വയസ്സുകാരനായ പ്രതിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി സമർപ്പിക്കാനാണ് നിർദേശം. ഈ സുപ്രീം കോടതിയുടെ ഈ ഇടപെടൽ, കുട്ടികളുടെ അവകാശ സംരക്ഷണത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











