
ദോഹ: ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്കൂളുകളിൽനിന്ന് 35 കുട്ടികൾ സംസ്ഥാന സ്കൂൾ കായിക
മേളയുടെ ഭാഗമാകും. ഇത്തവണ 12 പെൺ കുട്ടികൾകൂടി ഗൾഫ് മേഖല യിൽ നിന്ന് പങ്കെടുക്കുന്നു ണ്ടെന്നപ്രത്യേകതയുണ്ട്.ഇരുപതിനായിരത്തിലധികം താരങ്ങളാണ് ഇത്തവണ
മത്സരങ്ങളിൽ മറ്റുരയ്ക്കുന്നത്.
ഒളിംപിക്സ് മാതൃകയിൽനടക്കുന്ന 67-ാമത് സംസ്ഥാgന സ്കൂൾകായികമേള നാളെ (ഒക്ടോബർ 21ചൊവ്വാഴ്ച)തിരുവനന്ത പുരത്ത് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാ കും നാളെ വൈകിട്ട് നാലിനു മേളയുടെ ഉദ്ഘാ ടച്ചടങ്ങുകൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിനു പിന്നാലെ ഐ.എം വിജയൻ മന്ത്രി വി. ശിവൻകുട്ടിക്ക് ഒപ്പംദീപശിഖ കൊളുത്തും. പ്രതിപ ക്ഷ നേതാവ്. മന്ത്രിമാർ, എം. പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയ വർ പങ്കെടുക്കും.
ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്രതാരം കീർത്തി സു രേഷ് ഗുഡ്വിൽ അംബാസ ഡറാണ്. നഗരത്തിലെ 12 വേദികളിലായാണ് മേള. മേ ളയിൽ ഇൻക്ലൂസീവ് സ്പോർ ട്സിൻ്റെ ഭാഗമായി 1,944 കാ യികതാരങ്ങളും പങ്കെടുക്കുന്നുണ്ട്.
പടുത്തു യർത്താം കായിക ലഹരി കേരള മണ്ണിൻ ഹരമായി..., വൈ വിധ്യങ്ങൾ കൂട്ടിയിണക്കിയ മനസുകൾ നീളെ അടിപതറാതെ മുന്നോട്ട്..., ശിരസുയർ ത്തി പ്രതിജ്ഞ ചെയ്യാം ഇതാ ണ് നമ്മുടെ ലഹരി...' സമൂഹ ത്തെ കാർന്നുതിന്നുന്ന ലഹ രിക്കെതിരേ കായിക ലഹരി ഉയരണമെന്ന സന്ദേശവുമായാണ് സംസ്ഥാന സ്കൂൾ കായി കമേളയുടെ തീം സോങ്.
കേരള സ്കൂൾ കാ യികമേളയിൽ ആദ്യമായി തീം സോംഗ് പുറത്തിറക്കുന്നത്. സ്കൂൾ കായിക മേള ചരിത്ര ത്തിൽ ആദ്യമായി-പൊതുവിദ്യാ ലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവി ധാനവും ഗാനാലാപനവും നിർ വ്വഹിച്ച് തീം സോംഗ് പുറത്തിറക്കുന്നുഎന്ന സവിശേഷതയും ഇത്തവണയുണ്ട്. തിരുവനന്ത പുരത്ത് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ വി.ശിവൻകു ട്ടിയാണ് തീം സോങ് പുറത്തി റക്കിയത്. ഗാനത്തിന്റെ രചനനിർവഹിച്ചിരിക്കുന്നത് പാല ക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂ ളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർ ത്ഥി പ്രഫുൽദാസ് വി ആണ്. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡ റി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവങ്കരി പി. തങ്കച്ചി ആണ് സംഗീത സം വിധാനം നിർവഹിച്ചത്. കോ ട്ടൺഹിൽ ഗവൺമെന്റ് ഗേൾ സ് ഹയർ സെക്കൻഡറി സ്കൂളിലെവിദ്യാർത്ഥികളായ ശിവ ങ്കരി പി. തങ്കച്ചി, നവമി ആർ. വിഷ്ണു, അനഘ എസ്. നായർ, ലയ വില്യം, കീർത്തന എ.പി, തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളി ലെ വിദ്യാർത്ഥികളായ നന്ദ കിഷോർ കെ.ആർ, ഹരീഷ്. പി, അഥിത്ത്. ആർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ച ത്. കൈറ്റ് വിക്ടേഴ്സ് വീഡിയോ പ്രൊഡക്ഷൻ ചെയ്ത ഗാനത്തി ന്റെ ഗിറ്റാർ സുരേഷ് പരമേശ്വ റും കീബോർഡ് ആൻ്റ് മിക്സി ങ് രാജീവ് ശിവയുമാണ് നിർ വഹിച്ചത്











