05:13am 30 September 2026
NEWS
സംസ്ഥാന സ്കൂൾ കലോത്സവം സംഘാടക സമിതി യോഗം
28/09/2026  09:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്ഥാന സ്കൂൾ കലോത്സവം സംഘാടക സമിതി യോഗം

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കമായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം  ( സെപ്റ്റംബർ 29) രാവിലെ 11 ന് എറണാകുളം ടൗൺ ഹാളിൽ പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. 

രാവിലെ 10 ന് കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ നിന്ന് ടൗൺഹാളിലേക്ക് വർണാഭമായ സാംസ്കാരിക ഘോഷയാത്രയെത്തുടർന്നായിരിക്കും സ്വാഗത സംഘ രൂപീകരണ യോഗം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ യോഗത്തിന് അധ്യക്ഷത വഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ, ടി ജെ വിനോദ് എം എൽ എ ,എംപിമാരായ ഹൈബി ഈഡൻ , ബെന്നി ബഹനാൻ,  ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, ജെബി മേത്തർ, കൊച്ചി മേയർ വി കെ മിനിമോൾ എന്നിവർ മുഖ്യാതിഥികളാവും. പൊതു വിദ്യാഭ്യാസ അഡീഷ്ണൽ ഡയറക്ടർ (ജനറൽ) ആർ എസ് ഷിബു, സംഘാടക സമിതി ഘടന അവതരിപ്പിക്കും. എംഎൽഎമാരായ അൻവർ സാദത്ത്, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഉമാ തോമസ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, മനോജ് മൂത്തേടൻ, ദീപക് ജോയ്, ഷിബു തെക്കും പുറം, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ,പൗരപ്രമുഖർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img