ജനുവരി 04 മുതൽ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിച്ചു.
കലോൽസവത്തിൽ ഉൾപ്പെടുന്ന വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവം 2027 ജനുവരി 04 മുതൽ 08 വരെ എറണാകുളം എന്നുള്ള രേഖപ്പെടുത്തലുകൾ ലോഗോയിൽ ഉണ്ടാകണം.
എറണാകുളം ജില്ലയുടേതായ പ്രതീകങ്ങൾ അനുയോജ്യമാകുന്ന വിധത്തിൽ ലോഗോയിൽ ഉൾപ്പെടുത്താവുന്നതാണ്.
തയ്യാറാക്കുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി./പെൻഡ്രൈവ്-ലും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിൻറും നൽകണം.
ലോഗോകൾ നവംബർ ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി
പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14. എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.








