08:46am 10 November 2026
NEWS
അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെയും കായികമേളയുടെയും വേദികൾ തീരുമാനിച്ചു
05/07/2025  04:27 PM IST
nila
അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെയും കായികമേളയുടെയും വേദികൾ തീരുമാനിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ നടക്കും. സംസ്ഥാന സ്‌കൂൾ കായികമേള തിരുവനന്തപുരത്ത് നടത്താനും തീരുമാനമായി. പൊതുവിദ്യാഭ്യാസ വകുപ്പ്മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് കലോത്സവത്തിന്റെയും കായികമേളയുടെയും വേദികൾ തീരുമാനിച്ചത്.

ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിൽവെച്ചാണ് നടത്തുക. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തിൽ തൃശൂരാണ് ചാമ്പ്യൻമാരായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img