08:31pm 22 April 2026
NEWS
ഡി.എൻ.എ ടെസ്റ്റിലൂടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി അറിയാം കൊച്ചി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു
22/04/2026  05:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡി.എൻ.എ ടെസ്റ്റിലൂടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി അറിയാം കൊച്ചി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു
HIGHLIGHTS

ഇടപ്പള്ളി കീഹോൾ ക്ലിനിക്കിൽ വച്ച് നടന്ന വാർത്തസമ്മേളത്തിൽ  ഇൻവെസ്റ്റർ ഒറിസൺ ജോസ് ഫ്രാൻസിസ്, നിയോടെക് വേൾഡ് ലാബ് പ്രതിനിധി അനന്യ ദാസ്, സിഇഓ ഡോ. എ ഗോവിന്ദറാവു, കീഹോൾ ക്ലിനിക്ക് എം.ഡി ഡോ. ആർ. പത്മകുമാർ, ഡി.പി ഡയഗ്നോസ്റ്റിക്സ് ഡയറക്ടർ പ്രേമ്ന സുബിൻ, ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജൻ ഡോ.റിസൺ രാജൻ എന്നിവർ

കൊച്ചി:  ഇടപ്പള്ളി കീഹോൾ ക്ലിനിക്കിന്റെ ഭാഗമായുള്ള ഡി.പി ഡയഗ്നോസ്റ്റിക്സിൽ  അത്യാധുനിക ഡിഎൻഎ ടെസ്റ്റിങ് സേവനങ്ങൾ ആരംഭിച്ചു. രോഗങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ അവയുടെ സാധ്യതകൾ കണ്ടെത്താനും മുൻകരുതലുകൾ എടുക്കാനും സഹായിക്കുന്ന പ്രിവന്റീവ് ടെസ്റ്റാണ് ജെനറ്റിക് ടെസ്റ്റിംഗ്.  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ക്ലിനിക്കൽ ജീനോമിക്സ് സ്ഥാപനമായ നിയോടെക് വേൾഡ് ലാബുമായി സഹകരിച്ചാണ് ഈ സമഗ്ര സേവനം കേരളത്തിൽ അവതരിപ്പിക്കുന്നത്. എൻ.എ.ബി.എച്ച് ഉൾപ്പെടെയുള്ള അക്രഡിറ്റേഷനുള്ള ഈ ലാബിലൂടെ രോഗനിർണ്ണയത്തിലെ കൃത്യതയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് മികച്ച ആരോഗ്യ പരിരക്ഷയാണ്  ലഭ്യമാക്കുന്നത്.

 പ്രമേഹം, കാൻസർ, ഹൃദ്രോഗങ്ങൾ, നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ,മാനസിക രോ​ഗങ്ങൾ തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ ഈ പരിശോധനയിലൂടെ സാധിക്കും. ഉമിനീർ, രക്തം എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും പരിശോധനകൾ നടത്തുന്നത്. വ്യക്തികളുടെ പോഷകാഹാരം, അമിതവണ്ണം, പ്രതിരോധശേഷി, ചർമ്മസംരക്ഷണം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട വെൽനസ് പാനൽ പരിശോധനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.  കാർഡിയോ-മെറ്റബോളിക് സ്ക്രീനിംഗ്, മരുന്നുകളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള ഫാർമക്കോളജിക്കൽ ജീനോമിക്സ്, അപൂർവ്വ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ഹോൾ എക്സോം സീക്വൻസിങ് തുടങ്ങി നൂതന സേവനങ്ങളും ക്ലിനിക്കിൽ ലഭ്യമാണ്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതാണ് ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണം എന്ന് കീഹോൾ ക്ലിനിക്ക് എം.ഡി ഡോ. ആർ. പത്മകുമാർ പറഞ്ഞു. ഓരോ വ്യക്തിയുടെയും ഡി.എൻ.എ ഘടന തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ജനിതക പരിശോധനകളിലൂടെ ഭാവിയിൽ വരാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ലഭിക്കുമെന്നും ഇതിലൂടെ ഫലപ്രദമായ പ്രതിരോധ നടപടികളും ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കാൻ നമുക്ക് സാധിക്കുമെന്നും പ്രമുഖ ജനറ്റിസിസ്റ്റും നിയോടെക് വേൾഡ് ലാബ് സിഇഒയുമായ ഡോ. എ ​ഗോവിന്ദറാവു അഭിപ്രായപ്പെട്ടു.

ഡോക്ടർമാർക്ക്  ഇത്തരം നൂതന പരിശോധനാ മാർ​ഗങ്ങളും അവയുടെ  പ്രയോജനങ്ങളും പരിചയപ്പെടുത്തുന്നതിന് വേണ്ടി  വിപുലമായ തുടർവിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന്  ഡി.പി ഡയ​ഗ്നോസ്റ്റിക്സ് ഡയറക്ടർ പ്രേമ്ന സുബിൻ അറിയിച്ചു. ഇടപ്പള്ളി മെട്രോ പില്ലർ 448-ന് സമീപമുള്ള കീഹോൾ ക്ലിനിക്കിന്റെ രണ്ടാം നിലയിലാണ്  ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 099465 96357 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു. പത്രസമ്മേളനത്തിൽ ഇൻവെസ്റ്റർ ഒറിസൺ ജോസ് ഫ്രാൻസിസ്,നിയോടെക് വേൾഡ് ലാബ് പ്രതിനിധി അനന്യ ദാസ്, ജനറൽ ആൻഡ്  ലാപ്പറോസ്കോപിക് സർജൻ ഡോ.റിസൺ രാജൻ എന്നിവരും  പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img