NEWS
മൊസാദിന്റെ ആസ്ഥാനം തകർത്തെന്ന് ഇറാൻ
17/06/2025 06:40 PM IST
nila

ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം തകർത്തെന്ന് ഇറാൻ. മിസൈൽ ആക്രമണത്തിൽ മൊസാദിന്റെ ആസ്ഥാനം തകർത്തു എന്നാണ് ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ താസ്‌നിം റിപ്പോർട്ട് ചെയ്യുന്നത്. മൊസാദ് ആസ്ഥാനം എന്നവകാശപ്പെടുന്ന തീപിടിച്ച കെട്ടിടത്തിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. ഇസ്ലാമിക് റവലൂഷൻ ഗാർഡ്‌സ് കോർപ്‌സിന്റെ അവകാശവാദത്തെ ഉദ്ധരിച്ചാണ് താസ്നീം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
'അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെട്ടിട്ടും, സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ഇന്റലിജൻസ് ഡയറക്ടറേറ്റും ടെൽ അവീവിലെ മൊസാദ് ആസ്ഥാനവും ഐആർജിസി ആക്രമിച്ചു' റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇക്കാര്യം ഇസ്രയേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











