02:19am 20 November 2026
NEWS
കേരളത്തിന്‍റെ നീല സമ്പദ് വ്യവസ്ഥയും സുസ്ഥിര സമുദ്രവികസനവും സംസ്ഥാനതല ശില്‍പശാല
19/11/2026  06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിന്‍റെ നീല സമ്പദ് വ്യവസ്ഥയും സുസ്ഥിര സമുദ്രവികസനവും സംസ്ഥാനതല ശില്‍പശാല

സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലൂടെയും തീരദേശ ജനതയുടെ ഉപജീവനസുരക്ഷ ഉറപ്പാക്കുന്നതിലൂടെയും കേരളത്തില്‍ സമഗ്രവും ജനപക്ഷപരവുമായ നീല സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയുടെ (കുഫോസ്) സഹകരണത്തോടെ സംസ്ഥാനതല ശില്‍പശാല സംഘടിപ്പിക്കുന്നു.

നവംബർ 21, ശനിയാഴ്ച രാവിലെ 10 മണിക്ക് , പനങ്ങാട് കുഫോസ് ക്യമ്പസിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ 'കടല്‍' ചെയര്‍മാന്‍  ബിഷപ്പ്  ഡോ. ജെയിംസ് ആനാപറമ്പില്‍ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. ബിജു കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍, എംപി,  കൊച്ചി മുഹമ്മദ് ഷിയാസ്, എം.എല്‍.എ ദീപക് ജോയ്. എം.എല്‍.എ., കുഫോസ് രജിസ്ട്രാര്‍ ഡോ. ദിനേശ് കൈപ്പിള്ളില്‍,  'കടല്‍' ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ ഫാ. ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.

രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മൂന്ന് സമാന്തര വേദികളില്‍ മൂന്ന് ശില്പശാലകള്‍ നടക്കും. സുസ്ഥിര സമുദ്ര മത്സ്യബന്ധനം, ആഴക്കടല്‍ മത്സ്യബന്ധനം, ഉപജീവന സുരക്ഷ എന്ന ശില്പശാലയില്‍ ഡോ. കെ. സുനില്‍ മുഹമ്മദ്, പ്രൊഫ. എം. കെ. സജീവന്‍, ഡോ. ജോസ് കെ. കിഴക്കൂടന്‍, ചാള്‍സ് ജോര്‍ജ്, ഡോ. എന്‍.കെ. ശശിധരന്‍പിള്ള എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. മത്സ്യ മൂല്യശൃംഖലയും വിളവെടുപ്പാനന്തര പരിപാലനവും എന്ന വിഷയത്തില്‍ നടക്കുന്ന രണ്ടാമത്തെ ശില്പശാലയില്‍ ഡോ. ജോര്‍ജ് കെ. നൈനാന്‍, ഡോ. ഷൈന്‍ കുമാര്‍ സി.എസ്., ഡോ. ജിന്‍സണ്‍ ജോസഫ്, അലക്സ് നൈനാന്‍, പ്രൊഫ. രാധിക രാജശ്രി എന്നിവര്‍ പങ്കെടുക്കും. മൂന്നാമത്തെ ശില്പശാലയില്‍  സമുദ്ര ധാതുവിഭവങ്ങളും പുനരുപയോഗ സമുദ്ര ഊര്‍ജവും: സാധ്യതകളും ആഘാതങ്ങളും എന്ന വിഷയം ചര്‍ച്ച ചെയ്യും. പ്രൊഫ. ബിജുകുമാര്‍, ഡോ. സുനില്‍ കെ., ഡോ. കെ. വി. തോമസ്, പി. പി. ചിത്തരഞ്ജന്‍, ഡോ.ഗിരിഷ് ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്ക്കുശേഷം 2 മണി മുതല്‍ 3.45 വരെ സമാന്തര ശില്പശാലകള്‍ തുടരും. സമുദ്ര ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും എന്ന ശില്പശാലയില്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ്,  ഡോ. കെ. കതിരേശന്‍, ഡോ. ഐ. കെ. ബിനിഷ്, ഡോ. ജ്യോതിബാബു ആര്‍., ഡോ. ഇ. വിവേകാനന്ദന്‍, ഡോ. വി. പി. ലിമ്നാമോള്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. നീല സമ്പദ്വ്യവസ്ഥയുടെ ഭരണസംവിധാനം, സമുദ്ര ജൈവസാങ്കേതികവിദ്യ, ബയോപ്രോസ്പെക്ടിംഗ് എന്ന വിഷയത്തിലെ ശില്പശാലയില്‍ പ്രൊഫ. ജി. എം. നായര്‍, ഡോ. സന്ധ്യ സുകുമാരന്‍, ഡോ. ബിന്‍സി പി. കെ., ഡോ. സജീവന്‍ ടി. പി.. ഡോ. സഫീന എം. പി. എന്നിവര്‍ പങ്കെടുക്കും. മിഷന്‍ സമുദ്ര: സമുദ്രഗതാഗതം, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, തീരദേശ ടൂറിസം, തീരദേശ സമൂഹങ്ങളുടെ ഭാവി എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ശില്പശാലയില്‍ ഡോ. പി. കെ. രവീന്ദ്രന്‍, ഡോ. എസ്. വിജയകുമാര്‍, ഡോ. ബി. ശ്രീധര്‍, ഡോ. ബി. വേണുഗോപാല്‍, ഡോ. അഫ്സല്‍ ഇ. എം. എന്നിവര്‍ പങ്കെടുക്കും. 

വൈകുന്നേരം 4 മുതല്‍ 5 വരെ നടക്കുന്ന സമാപന പ്ലീനറി സമ്മേളനത്തിന്‍റെ പ്രമേയം കേരളത്തിനായി ജനകേന്ദ്രീകൃതമായ നീല സമ്പദ്വ്യവസ്ഥയിലേക്ക് എന്നതാണ്. വൈസ് ചാന്‍സലര്‍ ഡോ. എ. ബിജുകുമാര്‍ അദ്ധ്യക്ഷത വഹിക്കും. വിവിധ സാങ്കേതിക സെഷനുകളില്‍ രൂപപ്പെടുന്ന നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും പൊതുചര്‍ച്ച നടത്തുകയും ചെയ്യും. തുടര്‍ന്ന് നീല സമ്പദ്വ്യവസ്ഥയും സുസ്ഥിര സമുദ്രവികസനവും സംബന്ധിച്ച പ്രഖ്യാപനം  ഇഗ്നേഷ്യസ് മണ്‍റോ അവതരിപ്പിക്കും. ആലപ്പുഴ എംഎല്‍എ ഏ. ഡി. തോമസ് മുഖ്യാതിഥി ആയിരിക്കും. 'കടല്‍' വൈസ് ചെയര്‍മാന്‍ പ്ളാസിഡ്ഗ്രിഗറി, സെക്രട്ടറി ടി. എ. ഡാല്‍ഫിന്‍ എന്നിവര്‍ പ്രസംഗിക്കും.

സമുദ്രവിഭവങ്ങളുടെ വികസനം ഏതാനും വ്യവസായങ്ങളുടെയും നിക്ഷേപ താല്‍പര്യങ്ങളുടെയും മാത്രം വളര്‍ച്ചയായി ചുരുങ്ങാതെ, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും തീരദേശ സമൂഹങ്ങളുടെയും അവകാശങ്ങളും ഉപജീവനവും പരിസ്ഥിതിയുടെ സുസ്ഥിരതയും ഉറപ്പാക്കുന്ന ജനകേന്ദ്രീകൃത വികസന മാതൃകയായി മാറണമെന്ന കാഴ്ചപ്പാടാണ് ഈ ശില്‍പശാല മുന്നോട്ടുവെക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img