11:37pm 10 November 2026
NEWS
നൈപുണ്യ പബ്ലിക് സ്കൂളിൽ സംസ്ഥാനതല ഇന്റർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ്പ്
10/11/2026  06:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നൈപുണ്യ പബ്ലിക് സ്കൂളിൽ സംസ്ഥാനതല ഇന്റർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ്പ്

കൊച്ചി: നൈപുണ്യ പബ്ലിക് സ്കൂൾ കൊച്ചി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഇന്റർ സ്കൂൾ ജൂനിയർ ക്വിസ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച(നവംബർ 14) നടക്കും. ഇൻക്വിസിറ്റ് 2026 എന്ന പേരിൽ നടക്കുന്ന ക്വിസ് മത്സരം നയിക്കുന്നത് പ്രശസ്ത ക്വിസ് മാസ്റ്ററും ഗ്രാൻഡ്മാസ്റ്ററുമായ ജി. എസ്. പ്രദീപാണ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്കൂളിലെ ഡൊമിനോ ഹാളിലാണ് മത്സരം നടക്കുക.അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേരള സ്റ്റേറ്റ്, ഐ.ജി.സി.എസ്.ഇ തുടങ്ങി വിവിധ വിദ്യാഭ്യാസ ബോർഡുകൾക്ക് കീഴിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രണ്ടു പേർ ചേർന്ന ടീം ആയാണ് പങ്കെടുക്കാനാവുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപ ക്യാഷ് പ്രൈസും  ട്രോഫിയും പ്രശസ്തിപത്രവും നൽകും.  രണ്ടാം സ്ഥാനക്കാർക്ക് 20,000 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 15,000 രൂപ, നാലു മുതൽ ആറു വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 2,000 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ.അറിവിനെ ആകർഷകവും ആസ്വാദ്യകരവുമായ അനുഭവമാക്കി മാറ്റുന്നതിനൊപ്പം വിദ്യാർത്ഥികളുടെ ചിന്താശേഷി, പൊതുവിജ്ഞാനം, ആത്മവിശ്വാസം, മത്സരക്ഷമത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9895180055

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img