05:06am 08 November 2026
NEWS
കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വൈമുഖ്യം കാട്ടുന്നു - സി.കൃഷ്ണകുമാർ
21/03/2025  02:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വൈമുഖ്യം കാട്ടുന്നു - സി.കൃഷ്ണകുമാർ

കൊച്ചി - അടിസ്ഥാന സൗകര്യ വികസനം മുതൽ  -സംസ്ഥാനത്തിന് പൊതുവെയും സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് പ്രത്യേകിച്ചും ഏറ്റവും പ്രയോജനകരമായ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികൾ വരെ . നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ വൈമുഖ്യം കാട്ടുകയാണെന്ന് ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് 6.5 ലക്ഷത്തോളം കുടുംബങ്ങൾ സ്വന്തമായുള്ള വീടിനായി കാത്തിരിക്കുമ്പോഴാണ് പ്രധാനമന്ത്രി ആവാസ് യോജന - രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് പ്രാഥമിക നടപടികൾ പോലും സംസ്ഥാന സർക്കാർ സ്വീകരിക്കാതിരിക്കുന്നത്.

പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപവരെ ചികിത്സാ സൗകര്യം ലഭിക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജന സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിൽ നടപ്പിലാക്കിയെങ്കിലും സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് 1200 കോടിയോളം രൂപ കുടിശ്ശിക വരുത്തിയതു മൂലം ആ പദ്ധതിയും അവതാളത്തിലാണ്.

കേന്ദ്രസർക്കാർ വിഹിതം മുഴുവനായി തന്നെ ലഭിച്ച  ശേഷമാണ് സംസ്ഥാന സർക്കാർ ഇത്തരം ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബിജെപി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റാൻ പര്യാപ്തമായ കൊച്ചി സ്മാർട്ട് മിഷൻ പോലും സംസ്ഥാന സർക്കാരിന്റെയും കൊച്ചി നഗരസഭ അധികാരികളുടെയും ഉദാസീനതമൂലം ഇഴഞ്ഞു നീങ്ങുകയാണ്..

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെ അവർക്ക് പദ്ധതി വിഹിതം നൽകാതെ പ്രവർത്തനങ്ങൾ തടയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ ജനവികാരം ഉയർത്തിക്കൊണ്ടുവരുവാനും ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ബിജെപി ജില്ലാ ഓഫീസിൽ നടന്ന നേതൃയോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷണൻ, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ അഡ്വ. പന്തളം പ്രതാപൻ, സംസ്ഥാന വക്താക്കളായ അഡ്വ. നാരായണൻ നമ്പൂതിരി. അഡ്വ. ടി.പി. സിന്ധു മോൾ. യുവമോർച്ച ദേശീയ സെക്രട്ടറി ടി.ശ്യാംരാജ്.
ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, മേഖല സംഘടന സെക്രട്ടറി എൽ. പദ്മകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img