01:54am 13 November 2026
NEWS
പട്ടികജാതിവിഭാഗത്തെ സംസ്ഥാന സർക്കാർ വഞ്ചിക്കുന്നു - ബി ജെപി.
17/02/2026  03:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പട്ടികജാതിവിഭാഗത്തെ സംസ്ഥാന സർക്കാർ വഞ്ചിക്കുന്നു - ബി ജെപി
HIGHLIGHTS

പട്ടികജാതി മോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധർണ്ണ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു.

 

കൊച്ചി - പട്ടികജാതിസമൂഹത്തിന് ഭരണഘടന ഉറപ്പു നൽകുന്ന വിദ്യാഭ്യാസാനുകൂല്യങ്ങൾ പോലും തടഞ്ഞു വച്ച് ആ വിഭാഗത്തെ വഞ്ചിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അഭിപ്രായപ്പെട്ടു.

 സംസ്ഥാനത്തെ പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ തടഞ്ഞു വച്ചിരിക്കുന്ന സ്റ്റൈപ്പെന്റ് , ലംസം ഗ്രാന്റ്, സ്കോളർഷിപ്പ് പദ്ധതികൾ . സ്പെഷൽ റിക്രൂട്ട്മെ മെന്റ്.ജോലി സംവരണം തുടങ്ങയ ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി പട്ടികജാതി മോർച്ച എറണാകുളം സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണകുളം ജില്ല കലക്ടറേറ്റിനു മുന്നൽ നടന്ന ഏകദിന ധർണ്ണ 
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി മോർച്ച സിറ്റി ജില്ലപ്രസിഡന്റ് പി.എ. ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  പട്ടികജാതി മോർച്ച സംസ്ഥാനപ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് മുഖ്യപ്രഭാഷണം നടത്തി.

പട്ടികജാതി വിഭാഗത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതി രെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു അദ്ദേഹം അറിയിച്ചു.

ബി.ജെ.പി സിറ്റി ജില്ല ജന. സെക്രട്ടറി അഡ്വ: എസ്.സജി , ജില്ല വൈസ് പ്രസിഡന്റ് എൻ.എം. രവി , ജില്ലാ സെക്രട്ടറിമാരായ ബിനു മോൻ,  സൗഷലാലു, ബീന കുമാരി , പട്ടിക ജാതി മോർച്ച സംസ്ഥാന ട്രഷറർ സി.എൻ. വിൽസൺ, ജില്ല ജന. സെക്രട്ടറിമാരായ ഇ.വി. മനോജ്, മുരളിധരൻ, മഹിള മോർച്ച ജില്ലാ ജന.സെക്രട്ടറി സി.എം. മിനി,കർഷക മോർച്ച ജില്ലാ സെക്രട്ടറി സുധ വിമോദ്, ബി.ജെ.പി.തൃക്കാക്കര മണ്ഡലം പ്രസിന്റ് രാധേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img