NEWS
സംസ്ഥാന സി ബി എസ് ഇ കലോത്സവം നവംബർ 12 മുതൽ 15 വരെ കോട്ടയത്ത്
18/10/2025 11:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവം നവംബർ 12 മുതൽ 15 വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടത്തുമെന്ന് പ്രസിഡന്റ് ജോജി പോൾ ജനറൽ സെക്രട്ടറി ഡോ .ദീപ ചന്ദ്രൻ എന്നിവർ അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസിൽ ആണ് ഈക്കാര്യം അറിയിച്ചത് .സംസ്ഥാനത്തെ 1700 സി ബി എസ് ഇ സ്കൂളിൽ നിന്നായി പതിനായിരത്തോളം മത്സരാര്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത് . കലോത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതായും 35 വേദികളിലായി 140 ഓളം മത്സര ഇനങ്ങളുള്ള കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ ഒക്ടോബര് 23 നു ആരംഭിക്കുമെന്നും ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സുജ കെ ജോർജ് വൈസ് പ്രിൻസിപ്പൽ ടിനു രാജേഷ് എന്നിവർ അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








