03:44am 13 November 2026
NEWS
കേരള' ഇനി 'കേരളം'; മാറ്റത്തിനൊരുങ്ങി സ്റ്റേറ്റ് കാറുകളും കേരള എക്‌സ്‌പ്രസും
26/02/2026  08:51 AM IST
സുരേഷ് വണ്ടന്നൂർ
കേരള ഇനി കേരളം; മാറ്റത്തിനൊരുങ്ങി സ്റ്റേറ്റ് കാറുകളും കേരള എക്‌സ്‌പ്രസും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗം കൂടുന്നു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ, അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് രാഷ്ട്രപതിയുടെ അനുമതിയോടെ പേരുമാറ്റം യാഥാർത്ഥ്യമാകും. ഇതോടെ ഭരണരംഗത്തും ഗതാഗത മേഖലയിലും വലിയ മാറ്റങ്ങൾക്കാണ് വഴിതെളിയുന്നത്.

​പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

​ഔദ്യോഗിക മുദ്രണങ്ങൾ: ഗവൺമെന്റ് ഓഫ് കേരള എന്നത് മാറി 'ഗവൺമെന്റ് ഓഫ് കേരളം' എന്നാകും. മന്ത്രിമാരുടെ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയിൽ 'കേരളം സ്റ്റേറ്റ്' എന്നാകും ഇനി രേഖപ്പെടുത്തുക.
​കേരളം എക്സ്പ്രസ്: രാജ്യത്തെ പ്രധാന ട്രെയിനുകളിലൊന്നായ കേരള എക്സ്പ്രസിന്റെ പേര് 'കേരളം എക്സ്പ്രസ്' എന്ന് പുനർനാമകരണം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും.
​ഭാഷാപരമായ മാറ്റങ്ങൾ: 'കേരള സംസ്ഥാനം' എന്ന് ഉപയോഗിക്കുന്ന ഇടങ്ങളിലെല്ലാം 'കേരളം' എന്ന് ചേർക്കും. ചില സന്ദർഭങ്ങളിൽ 'കേരളം' എന്ന് ചേർക്കുന്നത് അഭംഗിയാണെങ്കിൽ ഉചിതമായ വാക്കുകൾ കണ്ടെത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.

​മാറ്റമില്ലാത്തവ:

​ചില സ്ഥാപനങ്ങളുടെ പേരിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്:
​കേരള ഹൈക്കോടതി: മദ്രാസ്, ബോംബെ ഹൈക്കോടതികളുടെ മാതൃകയിൽ ഹൈക്കോടതിയുടെ പേര് മാറ്റമില്ലാതെ തുടർന്നേക്കും.
​കേരള യൂണിവേഴ്സിറ്റി: സർവകലാശാലയുടെ പേരിലും നിലവിലെ രീതി തുടരാനാണ് സാധ്യത.

​"കേരളം എന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ" എന്ന വള്ളത്തോളിന്റെ വരികളെ അന്വർത്ഥമാക്കുന്ന രീതിയിലാണ് മലയാളത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുള്ള ഈ പേരുമാറ്റം.

​അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img