06:11am 13 November 2026
NEWS
സംസ്ഥാന ബജറ്റ്‌, പുതുയുഗ കേരളത്തിലും പ്രവാസികൾക്ക്‌ അവഗണന‌ - പ്രവാസി വെൽഫെയർ
21/06/2026  04:28 PM IST
NILA
സംസ്ഥാന ബജറ്റ്‌, പുതുയുഗ കേരളത്തിലും  പ്രവാസികൾക്ക്‌ അവഗണന‌ - പ്രവാസി വെൽഫെയർ



മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്‌ പ്രവാസികളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

വി.ഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ്‌ വലിയ പ്രതീക്ഷയോടെയായിരുന്നു പ്രവാസികൾ കാത്തിരുന്നത്‌.  പ്രവാസി കാര്യവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഒരു പുതിയ പ്രഖ്യാപനങ്ങളും പ്രവാസികൾക്ക്‌ വേണ്ടി ഉണ്ടായില്ല. ദീർഘ നാളായി ആവശ്യപ്പെടുന്ന പ്രവാസി ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കൽ, പദ്ധതികൾ കൂടുതൽ ആകർഷണീയമാക്കാനുള്ള പാക്കേജുകൾ, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ മട്ങ്ങിയത്തുന്നവർക്കുള്ള പുനരധിവാസ പാക്കേജ്‌ തുടങ്ങിയവയൊന്നും പരിഗണനക്ക്‌ വന്നില്ല. ഇത്‌ അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പ്‌ ഗൾഫ്‌ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പങ്ക്‌ വച്ച പ്രവാസികളെ സബന്ധിച്ച വലിയ‌ സ്വപ്നങ്ങൾക്കൊക്കെ എതിരാണ്‌. പ്രവാസി ഇവസ്റ്റ്‌മന്റ്‌ ട്രസ്റ്റ്‌ ഫണ്ട് രൂപീകരിക്കുമെന്ന പരാമർശമല്ലാതെ‌ പുതിയ സർക്കാർ വിഭാവനം ചെയ്യുന്ന പുതുയുഗ കേരളത്തിൽ പ്രവാസികൾക്ക്‌ ഒരു ഇടവുമില്ലെന്ന് അടിവരയിടുന്ന സമീപനമാണ്‌ ബജറ്റിലൂടെ മനസ്സിലാക്കാൻ കഴിയുന്നതെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img