05:14am 11 November 2026
NEWS
എ.ഐ അധിഷ്ഠിത ക്ലെയിം ഇന്റലിജൻസ് വിപുലമാക്കാൻ സ്റ്റാർ ഹെൽത്ത് ആംപ്ലിഫൈ ഹെൽത്ത് സഹകരണം
02/07/2026  07:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എ.ഐ അധിഷ്ഠിത ക്ലെയിം ഇന്റലിജൻസ് വിപുലമാക്കാൻ  സ്റ്റാർ ഹെൽത്ത്  ആംപ്ലിഫൈ ഹെൽത്ത് സഹകരണം

കൊച്ചി:  സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്  ആംപ്ലിഫൈ ഹെൽത്തുമായി മൂന്ന് വർഷത്തെ തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഏഷ്യയിലെ 10 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത് ടെക്നോളജി-അനലിറ്റിക്സ് കമ്പനിയാണ് ആംപ്ലിഫൈ ഹെൽത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത് കെയർ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ ക്ലെയിം നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കാനുമാണ് ഈ സഹകാരണത്തിലൂടെ  ലക്ഷ്യമിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, പ്രെഡിക്റ്റീവ് അനലിറ്റിക്സ് എന്നിവയുടെ അടിസ്ഥാനത്തിൽ ക്യാഷ്‌ലെസ്സ് ക്ലെയിം നടപടികൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കും. ആശുപത്രി അഡ്മിഷൻ, പ്രീ-ഓതറൈസേഷൻ, ഡിസ്ചാർജ് എന്നീ നിർണ്ണായക ഘട്ടങ്ങളിൽ ക്ലെയിം തീരുമാനങ്ങൾ വേഗത്തിലാക്കി ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ തട്ടിപ്പ്, ദുർവ്യയം, ദുരുപയോഗം തത്സമയം കണ്ടെത്താൻ എഐ പ്ലാറ്റ്ഫോം ഉപയോഗിക്കും. ഏഷ്യയിൽ മെഡിക്കൽ ചികിത്സാ ചെലവുകളിലെ പണപ്പെരുപ്പം പ്രതിവർഷം 10 ശതമാനത്തിലധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡാറ്റ അധിഷ്ഠിതമായ ക്ലെയിം മാനേജ്മെന്റ് നടപ്പിലാക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ ആരോഗ്യം മികച്ച രീതിയിൽ പരിപാലിക്കുന്നതിനായി പ്രിവന്റീവ് ഹെൽത്ത് സംവിധാനങ്ങളും ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഒരുക്കും.

ആരോഗ്യ ഇൻഷുറൻസ് മേഖലയെ ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കാര്യമായി സ്വാധീനിക്കുന്ന കാലമാണിത്. ഏഷ്യൻ വിപണികളിലുള്ള ആംപ്ലിഫൈ ഹെൽത്തിന്റെ അനുഭവസമ്പത്താണ് അവരെ പങ്കാളികളാക്കാൻ തങ്ങളെ പ്രേരിപ്പിച്ചത്. ആശുപത്രി അഡ്മിഷനോ ഡിസ്ചാർജിനോ വേണ്ടി ഉപഭോക്താക്കൾ കാത്തിരിക്കുന്ന നിർണ്ണായക നിമിഷങ്ങളിലെ അനിശ്ചിതത്വം ഒഴിവാക്കാൻ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന്  സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്  മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആനന്ദ് റോയ് പറഞ്ഞു.

വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകളും മെഡിക്കൽ പണപ്പെരുപ്പവും നേരിടാൻ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ എഐ, അനലിറ്റിക്സ് എന്നിവയിൽ നിക്ഷേപം നടത്തുകയാണ്. ഇന്ത്യയെപ്പോലുള്ള അതിവേഗം വളരുന്ന ഒരു വലിയ വിപണിയിൽ സ്റ്റാർ ഹെൽത്തുമായി ചേർന്ന് തങ്ങളുടെ സേവനങ്ങൾ ദേശീയ തലത്തിൽ വ്യാപിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമു ണ്ടെന്ന്   ആംപ്ലിഫൈ ഹെൽത്ത്  സി.ഇ.ഒ  ഡോ. ആക്സൽ ബോർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img