NEWS
തമിഴ്നാട്ടിൽ സ്റ്റാലിനും പിന്നിൽ; വിജയ് യുടെ പാർട്ടി അധികാരത്തിലേക്ക്
04/05/2026 10:44 AM IST
nila

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി നേരിടുന്നത് വൻ തിരിച്ചടി. ഡിഎംകെ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴ് സൂപ്പർസ്റ്റാർ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയാണ് ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി.
നിലവിലെ കണക്കുകൾ പ്രകാരം 100 സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. പ്രതിപക്ഷമായ എഐഡിഎംകെ നയിക്കുന്ന മുന്നണി 69 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ഡിഎംകെ 46 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം പിന്നിലാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










