12:34am 10 November 2026
NEWS
സെന്റ് ചാവറ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ലഹരി യുവത്വം മാത്രമല്ല സകലതും നശിപ്പിക്കുന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
11/06/2025  06:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സെന്റ് ചാവറ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ലഹരി യുവത്വം മാത്രമല്ല സകലതും നശിപ്പിക്കുന്നു  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
HIGHLIGHTS

തേവര സേക്രഡ് ഹാർട്ട്‌ കോളേജിന്റെ മാധ്യമ വിഭാഗമായ എസ്. എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്  പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റ്‌ ഏർപ്പെടുത്തിയ  'സെന്റ് ചാവറ എക്സലൻസ് അവാർഡുകൾ  ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിക്കുന്നു. വിദ്യാധനം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ കെ. വി തോമസ്, മഹാത്‍മ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സി. ടി അരവിന്ദ കുമാർ, സേക്രഡ് ഹാർട്ട്‌ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മാനേജർ റവ. ഫാദർ വർഗീസ് കാച്ചപ്പിള്ളി സി. എം. ഐ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. എസ് ബിജു, എസ്. എച്ച്. സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബാബു ജോസഫ് എന്നിവർ സമീപം.

കൊച്ചി: ലഹരി യുവത്വത്തെ മാത്രമല്ല സകലതും നശിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. തേവര സേക്രഡ് ഹാർട്ട്‌ കോളേജിന്റെ മാധ്യമ വിഭാഗമായ എസ്. എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്  പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റ്‌ ഏർപ്പെടുത്തിയ  'സെന്റ് ചാവറ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"ലഹരിക്ക്‌ അടിമപ്പെടുമ്പോൾ സ്വന്തം ഭാവി മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി കൂടിയാണ് ഇരുളടയുന്നത്. അത് കൊണ്ട് വിദ്യാർത്ഥികൾ, യുവാക്കൾ ലഹരിയിൽ നിന്ന് മാറി നിൽക്കണം. പകരം ലക്ഷ്യങ്ങൾ മുന്നോട്ട് വെച്ച് അതിലേക്ക് കുതിക്കണം. അത്തരം ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള നിങ്ങളുടെ യാത്രയിലുള്ള പ്രോത്സാഹനമാണ് വിദ്യാധനം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ." ഗവർണർ കൂട്ടി ചേർത്തു.

കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാധനം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ കെ. വി തോമസ്, മഹാത്‍മ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സി. ടി അരവിന്ദ കുമാർ, സേക്രഡ് ഹാർട്ട്‌ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മാനേജർ റവ. ഫാദർ വർഗീസ് കാച്ചപ്പിള്ളി സി. എം. ഐ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. എസ് ബിജു, എസ്. എച്ച്. സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബാബു ജോസഫ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img