
കൊച്ചി: കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹൈസ്കൂൾ വാർഷിക കലാപരിപാടികളും പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ‘കർഷകമിത്രം’ പദ്ധതിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ ദൈവത്തെയും മനുഷ്യനെയുമാണ് നാം സ്നേഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തൈകൾ നന്നായി പരിപാലിക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം 1000 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വരാപ്പുഴ അതിരൂപതയിലെ 84 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് 15,000 കറിവേപ്പിൻ തൈകളും ഫലവൃക്ഷ തൈകളും ചടങ്ങിൽ വിതരണം ചെയ്തു.
സ്കൂൾ മാനേജർ സിസ്റ്റർ എഡിത്ത് അധ്യക്ഷത വഹിച്ചു. വരാപ്പുഴ രൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സെക്രട്ടറി അഡ്വ. സെറീന ജോർജ്ജ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മനീഷ, പി.ടി.എ പ്രസിഡന്റ് ജോജോ കെ.ജെ, സ്റ്റാഫ് സെക്രട്ടറി സിമി ജോസഫ് എന്നിവർ പങ്കെടുത്തു.
Photo Courtesy - Google









