01:28am 13 July 2026
NEWS
സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ബിരുദദാനച്ചടങ്ങ്
12/07/2026  07:44 PM IST
nila
സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ബിരുദദാനച്ചടങ്ങ്

ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ, ബിരുദദാനച്ചടങ്ങ് 2026 നടത്തി.
 കോളേജ് സെക്രട്ടറി എർ. ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ഡീൻ അക്കാദമിക്സ് ഡോ. മഞ്ജിത് കുമാർ ബി., ഡീൻ സ്റ്റുഡന്റ്സ് അഫയേഴ്സ് ഡോ. എസ്. ശരത് ,കോളേജ് പ്രിൻസിപ്പൽ ഡോ. സി. സതീഷ് കുമാർ,കോഓർഡിനേറ്റർ ഡോ. വിപിൻ ഗോപൻ
എന്നിവർ പ്രസംഗിച്ചു.
ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ  ആലീസ് ജി. വൈദ്യൻ മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദദാന സന്ദേശം നൽകി. തുടർന്ന്
ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  പ്രിൻസിപ്പൽ ഡോ. സി. സതീഷ് കുമാർ ബിരുദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീപശിഖ കൈമാറ്റച്ചടങ്ങ്, അക്കാദമിക മികവ് നേടിയവരെയും പേറ്റന്റ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കൽ, മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം എന്നിവയും നടന്നു.
ബിരുദധാരികളെ പ്രതിനിധീകരിച്ച് ശ്രീഹരി അനുഭവങ്ങൾ പങ്കുവച്ചു. മുഖ്യാതിഥിയെ കോളേജ് ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img